തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്നതിന് സംഘങ്ങൾക്കുള്ള ഇൻസെന്റ് 12.88 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂലൈ, ആഗസ്‌ത് മാസങ്ങളിലെ പെൻഷൻ വിതരണത്തിനുള്ള തുകയാണിത്. 22.49 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്ക് സഹ കരണ സംഘങ്ങൾ വഴി നേരിട്ട് പെൻഷൻ തുക എത്തിക്കുന്നു. ഇതിനുള്ള പ്രതിഫലമായാണ് ഇൻസെന്റീവ് നൽകുന്നത്.
എൻഎച്ച്‌എം, ആശ പ്രവർത്തകർക്കായി 40 കോടി അനുവദിച്ചു
തിരുവനന്തപുരം: എൻഎച്ച്‌എം, ആശ പ്രവർത്തരുടെ ശമ്പളവും ഹോണറേറിയവും വിതരണം ചെയ്യാൻ 40 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ അടുത്ത വർഷത്തേയ്‌ക്കുള്ള വകയിരുത്തലിൽനിന്നാണ് മുൻകൂറായി തുക അനുവദിച്ചത്.
കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കെല്ലാം മുൻകൂർ സമ്മതിച്ച തുകപോലും പിടിച്ചുവയ്‌ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
ALSO READ: കേരളം ചുട്ടു പൊള്ളും...! 38 ഡിഗ്രിയും കടന്ന് താപനില കുതിക്കുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
എൻഎച്ച്‌എമ്മിന് അനുവദിക്കേണ്ട തുക ബ്രാൻഡിങ്ങിന്റെയും മറ്റും പേരിൽ തടയുന്നു. കേരളത്തിൽ എൻഎച്ച്‌എം പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച തുകയും നാലുമാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം എൻഎച്ച്‌എം ജീവനക്കാർക്കും ആശ വർക്കർമാർക്കും ശമ്പളവും പ്രതിഫലവും കുടിശികയായി. ഈ സാഹചര്യത്തിലാണ് അടുത്ത വർഷത്തെ സംസ്ഥാന വിഹിത ത്തിൽനിന്ന് അടിയന്തിരമായി തുക അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.