പുതുവര്‍ഷത്തെ വരവേല്‍ക്കാനായി പാപ്പാഞ്ഞിയെ കത്തിക്കുന്നത് കൊച്ചിക്കാര്‍ക്ക് ഒരു ആചാരമാണ്. എന്നാല്‍ ശരിക്കും ഈ പാപ്പാഞ്ഞി ആരാണെന്ന് അറിയുമോ.. ക്രിസ്മസ് അപ്പൂപ്പനെയാണോ പാപ്പാഞ്ഞി എന്നു വിളിക്കുന്നത് ഇവര്‍ തമ്മില്‍ യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നോക്കാം. കഴിഞ്ഞു പോകുന്ന വർഷത്തിന്റെ പ്രതീകമാണ് പാപ്പാഞ്ഞി. ഒരു വയോധികന്റെ രൂപത്തിലാണ് പപ്പാഞ്ഞിയെ ഒരുക്കുന്നത്. ഡിസംബറിന്റെ അവസാന ദിവസം അർധരാത്രിയിൽ ഈ പപ്പാഞ്ഞി രൂപങ്ങളെ എരിച്ചുകളയുന്നതോടെ ആ വർഷം അവസാനിച്ചു എന്നാണ് സങ്കൽപ്പം.
പുതുവർഷത്തെ വരവേൽക്കാൻ, പോയ വർഷത്തെ യാത്രയാക്കുന്ന ചടങ്ങാണ് ഈ പപ്പാഞ്ഞി കത്തിക്കൽ. 'പപ്പാഞ്ഞി’ എന്ന പോർച്ചുഗീസ് വാക്കിന് 'മുത്തച്ഛൻ', ‘വൃദ്ധൻ’ എന്നൊക്കെയാണ് അർത്ഥം. സാന്താക്ലോസ് അഥവാ ക്രിസ്തുമസ് അപ്പൂപ്പനെ ക്രിസ്തുമസ് പപ്പാഞ്ഞി എന്ന് ചിലയിടങ്ങളിൽ പ്രാദേശികമായി വിളിക്കാറുണ്ടെങ്കിലും പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് കത്തിക്കുന്ന പപ്പാഞ്ഞിയും സാന്താക്ലോസുമായി യഥാർത്ഥത്തിൽ ബന്ധമൊന്നുമില്ല.
ALSO READ: പുതു വര്‍ഷത്തിലെ ആദ്യ ലക്ഷാധിപതി ആര്? വിൻവിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കൊച്ചിയിൽ 1503 മുതൽ 1663 വരെ ഉണ്ടായിരുന്ന പോർച്ചുഗീസുകാരുടെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ അവശേഷിപ്പുകളിൽനിന്നാണ് കൊച്ചിയിൽ പപ്പാഞ്ഞി കത്തിക്കൽ ചടങ്ങ് ഉണ്ടാകുന്നത്. ഇസ്രയേലുകാർ യവനപ്പടയെ തോൽപ്പിച്ച് തങ്ങളുടെ മണ്ണ് സ്വന്തമാക്കിയതിനെ അനുസ്മരിക്കുന്ന ഹാനൂക്ക പെരുന്നാളിന്റെ എട്ടാം ദിനം തോറ വായനയ്ക്കു ശേഷം യവന സൈന്യാധിപനായിരുന്ന ബാഗ്രിസിന്റെ കോലം കത്തിക്കും.
വൈക്കോൽ, ഉണങ്ങിയ പുല്ല് എന്നിവയാണ് കോലത്തിൽ ഉപയോഗിക്കുന്നത്. കോലം കത്തുമ്പോൾ ചെറിയ പൊട്ടിത്തെറികളും ശബ്ദവും ഉണ്ടാവുന്നതിനു വേണ്ടി ഇതിനുള്ളിൽ ഉപ്പുപരലും ഇലഞ്ഞിയിലകളും തിരുകികയറ്റും. ബാഗ്രിസിന്റെ കോലം കത്തിക്കൽ ആചാരത്തിൽ നിന്നു കടംകൊണ്ടാതാവാം കൊച്ചിയിലെ ഈ പപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. പപ്പാഞ്ഞിയുടെ ഉള്ളിൽ തിരുകുന്നത് വെടിമരുന്നും ഗുണ്ടുകളുമാണ്. ഹാനൂക്കപെരുന്നാൾ പോലെ ക്രിസ്തുമസ് രാത്രി കഴിഞ്ഞ് എട്ടാം ദിവസം പുലർച്ചെയാണു പപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.