കൊല്ലം: വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. രാവിലെ കോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേരുടെ മരണത്തിന് ശേഷം ഇപ്പോൾ കൊല്ലം അഞ്ചലിൽ നിന്നും സമാനമായ വാർത്ത പുറത്തുവന്നിരിക്കുകയാണ്. അഞ്ചലിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് പ്രവാസിയായ സാമുവൽ വർഗീസിനാണ് ദാരുണാന്ത്യം ഉണ്ടായിരിക്കുന്നത്.
Also Read: Bison Attack: കോട്ടയം എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽനിന്നും നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ കാട്ടുപോത്ത് പാഞ്ഞെത്തി സാമുവലിനെ പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാമുവലിനെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. സംഭവത്തെ തുടർന്ന് ഓടിക്കൂട്ടിയ നാട്ടുകാർ കാട്ടുപോത്തിനെ ഓടിക്കുകയും റോഡിലൂടെ ഓടുന്ന സമയം റോഡിൽ നിന്നും കാട്ടുപോത്ത് താഴ്ചയിലേക്ക് വീണു ചത്തുവെന്നുമാണ് റിപ്പോർട്ട്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പോത്തിന്റെ പോസ്റ്റ്മോർട്ട നടപടികൾ സ്വീകരിച്ചു വരികയാണെന്നാണ് റിപ്പോർട്ട്.
Also Read: എസ്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം; ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകും
ഇതിനിടയിൽ മലപ്പുറം നിലമ്പൂരില്‍ കാട്ടില്‍ തേനെടുക്കാന്‍ പോയ യുവാവിനെ കരടി ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. കാലിനു പരിക്കേറ്റ തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിൽ ചാലക്കുടി മേലൂര്‍ ജനവാസ മേഖലയിലും വെള്ളിയാഴ്ച കാട്ടുപോത്തിറങ്ങിയാതയും റിപ്പോർട്ടുണ്ട്. വെട്ടുകാവ് ഭാഗത്താണ് കാട്ടുപോത്തിറങ്ങിയത്.
കോട്ടയം എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കാട്ടുപോത്തിന്റെ ആക്രമണത്തിൽ അറുപത്തിയഞ്ചുകാരനായ ചാക്കോച്ചനാണ് ആദ്യം മരിച്ചത്. ശേഷം ഗുരുതര പരിക്കേറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പുന്നത്തറ തോമസും മരണത്തിന് കീഴടങ്ങുകയായിരുന്നു.ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. ചാക്കോച്ചന്റെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ വച്ചിട്ടുണ്ട്. കണമല-ഉമികുപ്പ റോഡ്സൈഡിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ തോമസ് തോട്ടത്തില്‍ ജോലി ചെയ്യവെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടിയെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പോലീസും , നാട്ടുകാരും, വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണിയും വാർഡ് അംഗം ജിൻസിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Also Read: ശനി സംക്രമത്തിലൂടെ ശശ് മഹാപുരുഷ രാജയോഗം; ഈ 4 രാശിക്കാർ മിന്നിത്തിളങ്ങും
ഇതിനിടയിൽ എരുമേലി തുമരംപാറയിൽ വന്യജീവിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ ചത്തതായും റിപ്പോർട്ടുണ്ടായിരുന്നു. സംഭവം നടന്നത് ബുധനാഴ്ച രാത്രിയാണ്. ഇരുമ്പൂന്നിക്കര സ്വദേശി കൈപ്പള്ളി അനിലിൻ്റെ വീട്ടിലെ ആടിനെയും, അയൽവാസിയുടെ പട്ടിയേയുമാണ് വന്യജീവി കൊന്നത്. വളർത്തുമൃഗങ്ങളെ കൊന്നത് പുലിയാണെന്നാണ് നാട്ടുകാരുടെ നിഗമനം. എന്നാൽ ആക്രമിച്ച രീതി അനുസരിച്ചു പുലിയാകാൻ സാധ്യതയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. 30 കിലോയിലധികം ഭാരമുള്ള ആടിനെയാണ് കടിച്ചു കൊന്നിരിക്കുന്നത്. ആടിനെ വലിച്ചു കൊണ്ടുപോയ സ്ഥലത്ത് വന്യജീവിയുടെ കാൽപാടുകളുമുണ്ട് . സംശയത്തെ തുടർന്ന് ഇന്നലെ വനം വകുപ്പ് ഇവിടെ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...