Wild Elephant : ഇടുക്കിയിൽ അരികൊമ്പനെ പിടികൂടാൻ 30 അംഗ സംഘം ഉടനെത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ

നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം ഇടുക്കിയിൽ എത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 02:25 PM IST
  • നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം ഇടുക്കിയിൽ എത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
  • ഈ മാസം 16ന് ശേഷമാണ് 30 അംഗ സംഘമെത്തുക.
  • വിപുലമായ തയ്യാറെടുപ്പുകളാണ് അരിക്കുമ്പനെ പിടികൂടാൻ വനം വകുപ്പ് നടത്തുന്നത്.
  • ശാസ്ത്രീയ രീതിയിലാണ് നടപടികൾ സ്വീകരിക്കുന്നത്.
Wild Elephant : ഇടുക്കിയിൽ അരികൊമ്പനെ പിടികൂടാൻ 30 അംഗ സംഘം ഉടനെത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ

ഇടുക്കി ചിന്നക്കനാലിൽ  നിരന്തരമായി ആക്രമണം നടത്തുന്ന കാട്ടാന അരികൊമ്പനെ പിടികൂടാൻ 30 അംഗസംഘം ഉടനെത്തും. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം ഇടുക്കിയിൽ എത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.  ഈ മാസം 16ന് ശേഷമാണ് 30 അംഗ സംഘമെത്തുക. വിപുലമായ തയ്യാറെടുപ്പുകളാണ് അരിക്കുമ്പനെ പിടികൂടാൻ വനം വകുപ്പ് നടത്തുന്നത്. ശാസ്ത്രീയ രീതിയിലാണ് നടപടികൾ സ്വീകരിക്കുന്നത്. 30 അംഗ സംഘത്തെ 8 സ്ക്വാർഡുകൾ ആക്കി തിരിക്കും. ഈ  8 സ്ക്വാർഡുകൾക്കും ഡിസ്ട്രിക്ട് ഫോറെസ്റ് ഓഫീസർമാർ നേതൃത്വം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

 പൂർത്തിയായാൽ മറ്റു പ്രശ്നക്കാരായ ചക്കകൊമ്പൻ മൊട്ടവാലൻ എന്നീ ഒറ്റയാൻമാരുടെ കാര്യത്തിലും അനുയോജ്യമായ തീരുമാനമെടുക്കുമെന്നും വനംമന്ത്രി തേക്കടിയിൽ വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം.അതിനിടെ ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ രാത്രിയിലാണ് അരികൊമ്പൻ കാൻറീൻ ആക്രമിച്ചു. കാൻറീൻ നടത്തിപ്പുകാരനായ എഡ്വിൻ ആനയുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എഡ്വിന്റെ പിറകെ ആന 100 മീറ്ററോളം ഓടി . സമീപത്തെ വീട്ടിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. 

ALSO READ: Wild Elephant Attack : ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ബൈക്ക് യാത്രക്കാരന് പരിക്ക്

 

നാട്ടുകാർ ചേർന്ന് പിന്നീട് ആനയെ തുരത്തി ഓടിക്കുകയായിരുന്നു. ആക്രമണത്തിൽ കാൻറീനിന്റെ ഭിത്തിയും വാതിലും ജനലും തകർന്നു. അതേസമയം ചിന്നക്കനാലിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ കഴിഞ്ഞ  ദിവസം ഒരാൾക്ക് പരിക്കേറ്റു. രാജാക്കാട് സ്വദേശി തയ്യിൽ ജോണിക്കാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ജോണി രാവിലെ കൃഷിയിടത്തിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജോണിയുടെ നേരെ ചക്കകൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.  ചിന്നക്കനാൽ  ബി എൽറാമിലുള്ള ഏലത്തോട്ടത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ  80 ഏക്കറിന് സമീപം വെച്ചാണ് ആക്രമണം ഉണ്ടായത്.

റോഡിൽ നിലയുറപ്പിച്ചിരുന്ന ചക്കക്കൊമ്പൻ വാഹനത്തിന്  നേരെ പാഞ്ഞടുക്കുകയായിരുന്നു. റോഡിൽ തന്നെ നിലയുറപ്പിച്ചിരുന്ന ആനയെ സമീപത്ത് എത്തിയതിന് ശേഷം മാത്രമാണ് ജോണി ശ്രദ്ധിച്ചത്. ആനയെ കണ്ട് പേടിച്ച ജോണിയുടെ വണ്ടി മറിയുകയും റോഡിൽ നിന്ന് ജോണി കലുങ്കിന് താഴേക്ക് വീഴുകയും ചെയ്യുകയായിരുന്നു. അതിനാൽ തന്നെ ജോണി  കൊമ്പന്റെ മുന്നിൽ നിന്നും  രക്ഷപ്പെട്ടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News