Wild elephant: പാലക്കാട് നെല്ലിയാമ്പതിയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

Wild elephant found dead: ഒരാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയാണ് ചെരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി.

Written by - Zee Malayalam News Desk | Last Updated : Nov 9, 2023, 05:38 PM IST
  • ഒരാഴ്ചയായി പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനയുടെ ജഡം വ്യാഴാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്
  • കാട്ടാന രാത്രിയും പകലും ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു
Wild elephant: പാലക്കാട് നെല്ലിയാമ്പതിയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയാണ് ചെരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി.

ഒരാഴ്ചയായി പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനയുടെ ജഡം വ്യാഴാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. കാട്ടാന രാത്രിയും പകലും ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ആനയുടെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

താഴ്ന്ന വൈദുതിലൈനില്‍ തുമ്പിക്കൈ കുരുങ്ങി; കാട്ടാന ചെരിഞ്ഞ നിലയിൽ

പത്തനംതിട്ട: കുളത്തുപ്പുഴ റേഞ്ചില്‍ ഉള്‍പ്പെടുന്ന ഡാലി മാത്രകരിക്കം ഭാഗത്ത് വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് സംഭവം. ജനവാസ മേഖലയില്‍ ഇറങ്ങിയ ആന റബര്‍ മരങ്ങള്‍ അടക്കമുള്ള കൃഷി വിളകള്‍ നശിപ്പിച്ചിരുന്നു. ഇതിനിടെ മരം വീണ് താഴ്ന്ന് കിടന്ന വൈദുതിലൈനില്‍ തുമ്പിക്കൈ കുരുങ്ങിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

പന്ത്രണ്ടു വയസോളം വരുന്ന കൊമ്പനാണ്‌ ചരിഞ്ഞത്. തിരുവനന്തപുരം ഡിഎഫ്ഒ പ്രദീപ്‌കുമാര്‍, കുളത്തുപ്പുഴ റേഞ്ച് ഓഫീസര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം വനംവകുപ്പ് വെറ്റിനറി സര്‍ജന്‍റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മറവ് ചെയ്തു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് ഡിഎഫ്ഒ പ്രദീപ്കുമാര്‍ പറഞ്ഞു. അതേസമയം തുടര്‍ച്ചയായി ആന ഇറങ്ങുന്നതില്‍ വലിയ ഭീതിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലും കഴിയുന്നില്ലന്നും നാട്ടുകാര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News