ഇരവികുളത്ത് കാട്ടാനക്കൂട്ടമിറങ്ങി; കാട്ടാനക്കൂട്ടമെത്തിയത് തൊഴിലാളികൾ കൊളുന്തെടുക്കുന്നതിനിടെ

കൊളുന്തെടുക്കുന്നതിനിടെ എത്തിയ കാട്ടാനക്കൂട്ടത്തെ കണ്ട് തൊഴിലാളികൾ പലരും ഭയന്നോടുകയും ചിലർ സമീപത്തെ തെയിലക്കാട്ടിൽ മറഞ്ഞിരിക്കുകയും ചെയ്തു.   

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 09:00 PM IST
  • മണിക്കുറുകളോളം നിലയുറപ്പിച്ച കാട്ടാന വൈകുന്നേരത്തോടെയാണ് കാടുകയറിയത്.
  • ആദ്യമായാണ് ഇത്രയധികം കാട്ടാനക്കൂട്ടം മേഖലയിൽ എത്തുന്നത്.
  • പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന മേഖലയിൽ ഒറ്റതിരിഞ്ഞ് എത്തുന്നത് പതിവാണ്.
ഇരവികുളത്ത് കാട്ടാനക്കൂട്ടമിറങ്ങി; കാട്ടാനക്കൂട്ടമെത്തിയത് തൊഴിലാളികൾ കൊളുന്തെടുക്കുന്നതിനിടെ

ഇടുക്കി: ഇരവികുളം ദേശീയോദ്യാനത്തിന് സമീപം അഞ്ചാം മൈലിൽ കാട്ടാനക്കൂട്ടമിറങ്ങി. ഉച്ചയോടെയാണ് ആറിലധികം കാട്ടാനകൾ തെയിലക്കാട്ടിൽ കൂട്ടമായി എത്തിയത്. തൊഴിലാളികൾ കൊളുന്തെടുക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കാട്ടാനകളെ കണ്ട് പലരും ഭയന്നോടി. മറ്റ് ചിലർ സമീപത്തെ തെയിലക്കാട്ടിൽ മറഞ്ഞിരുന്നു. മണിക്കുറുകളോളം നിലയുറപ്പിച്ച കാട്ടാന വൈകുന്നേരത്തോടെയാണ് കാടുകയറിയത്. ആദ്യമായാണ് ഇത്രയധികം കാട്ടാനക്കൂട്ടം മേഖലയിൽ എത്തുന്നത്. പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന മേഖലയിൽ ഒറ്റതിരിഞ്ഞ് എത്തുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും പടയപ്പ സമീപത്തെ എസ്റ്റേറ്റുകളിലെത്തി അരി ഭക്ഷികുകയും വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു.

അതേസമയം ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഒറ്റയാന്‍ അരിക്കൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടാന്‍ കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ് ഐഎഫ്എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് മേഖലയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് വനം മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയും വയനാട്ടില്‍ നിന്നുള്ള പ്രത്യേക ആര്‍ആര്‍ടി സംഘത്തെ ജില്ലയിലേയ്ക്ക് അയക്കുകയും ചെയ്തു. വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയാ നേരിട്ടെത്തി പഠനം നടത്തുകയും അരികൊമ്പനെ പിടികൂടുന്നതടക്കമുള്ള ശുപാര്‍ശ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സിസിഎഫ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. 

Also Read: Wild Elephant Attack: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം, വീടുകൾ തകർത്തു

 

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാന ആക്രമണത്തില്‍ 13 ജീവനുകള്‍ നഷ്ടപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകളും ഏക്കറ് കണക്കിന് ഭൂമിയിലെ കൃഷിയും നശിച്ചു. നാശ നഷ്ടങ്ങളില്‍ ഏറിയ പങ്കും വരുത്തിയത് അരികൊമ്പനാണ്. ഈ സാഹചര്യത്തിലാണ് അപകടകാരിയായ ഒറ്റയാനെ പിടികൂടാന്‍ വനം വകുപ്പ് നടപടി ആരംഭിക്കുന്നത്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് അരികൊമ്പന്‍ ഏറെ നാശം വിതച്ചിട്ടുള്ളത്. മയക്കു വെടി വെച്ച് കൂട്ടിലാക്കുകയോ വാഹനത്തില്‍ മറ്റൊരിടത്തേയ്ക്ക് മാറ്റുകയോ വാഹനത്തില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെങ്കില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News