തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ച കേസിൽ സംവിധായിക ശ്രീല പി മണിയെന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ സ്വദേശിയായ 26കാരനാണ് പരാതിക്കാരൻ. സിനിമയിൽ നായകൻ ആക്കാം എന്ന് പറഞ്ഞ് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചു എന്നാണ് പരാതി. അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്മെന്റിൽ വച്ച് ആയിരുന്നു ചിത്രീകരണം. അശ്ലീല സീരീസ് ആണെന്ന് യുവാവിനോട് ആദ്യം പറഞ്ഞിരുന്നില്ല. ആദ്യം കുറച്ച് ഭാഗം ചിത്രീകരിച്ച ശേഷം യുവാവിനെ കൊണ്ട് കരാറിൽ ഒപ്പ് വയ്പിക്കുകയും, പിന്നീട് അശ്ലീല സീരീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.
അറസ്റ്റിലായ സംവിധായകയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. കോടതി ഇവർക്ക് ഉപാധികളോടെ ജാമ്യം നൽകി. എല്ലാ ബുധനാഴ്ചയും, വ്യാഴാഴ്ചയും രാവിലെ 9നും 12നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇങ്ങനെ 6 ആഴ്ച ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന തെളിവുകൾ നൽകണം. ചോദ്യം ചെയ്യാൻ സമയം കൂടുതൽ വേണമെങ്കിൽ അനുവദിക്കണം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...