തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് സൂചന

തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് സൂചന. എക്സ്പ്ലോസീവ് വിഭാഗത്തിൽ നിന്ന്‍​ അനുമതി ലഭിക്കുമെന്ന്​ ഉറപ്പ്​ ലഭിച്ചതായും പൂരം ആഘോഷപൂർവം നടക്കുമെന്നും കൃഷി മന്ത്രി സുനിൽ കുമാർ പറഞ്ഞു​. വെടിക്കെട്ട്​ നിരീക്ഷിക്കാൻ കേന്ദ്ര സംഘം എത്തുമെന്നും റിപ്പോർട്ടുണ്ട്.

Last Updated : May 1, 2017, 11:18 AM IST
തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് സൂചന

തിരുവനന്തപുരം: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് സൂചന. എക്സ്പ്ലോസീവ് വിഭാഗത്തിൽ നിന്ന്‍​ അനുമതി ലഭിക്കുമെന്ന്​ ഉറപ്പ്​ ലഭിച്ചതായും പൂരം ആഘോഷപൂർവം നടക്കുമെന്നും കൃഷി മന്ത്രി സുനിൽ കുമാർ പറഞ്ഞു​. വെടിക്കെട്ട്​ നിരീക്ഷിക്കാൻ കേന്ദ്ര സംഘം എത്തുമെന്നും റിപ്പോർട്ടുണ്ട്.

എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കാത്തതിന് പൂര പ്രേമികള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. വെടിക്കെട്ട് ഇല്ലെങ്കില്‍ പൂരം ചടങ്ങില്‍ മാത്രം ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കൊല്ലം പൂറ്റിംഗല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട്‌ അപകടത്തിനു പിന്നാലെയാണ് വെടിക്കെട്ടുള്‍ക്ക് കടിഞ്ഞാണ്‍ ഇടാന് തീരുമാനമായത്‍. എന്നാല്‍  പ്രതിഷേധങ്ങള്‍ കാരണം വെടിക്കെട്ട് പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍  കഴിഞ്ഞിട്ടില്ല. 

Trending News