തിരുവനന്തപുരം: ലോക വനിതാ ദിനത്തിൽ പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് കേരളം. 108 ആംബുലന്‍സ് പദ്ധതിയില്‍ വനിതകള്‍ക്കും സ്ഥാനം.
108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ ചുമതലയേറ്റു. തിരുവന്തനപുരം സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ദീപയ്ക്ക് താക്കോൽ കൈമാറി. ദീപാമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റു സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
രാജ്യത്ത് നിലവില്‍ ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. ആ പട്ടികയിലാണ് ഇപ്പോള്‍ ദീപാമോള്‍ ഇടം പിടിച്ചിരിയ്ക്കുന്നത്.
ഭയമില്ലാതെ വണ്ടി ഓടിക്കാനുള്ള കഴിവും ദൃഢ നിശ്ചയവുമാണ് ദീപയെ 108 ആമ്പുലൻസിന്‍റെ അമരത്ത് എത്തിച്ചത്. ചെറുപ്പമുതൽ വാഹനം ഓടിക്കാനുള്ള ദീപയുടെ ആഗ്രഹത്തിന് വീട്ടുകാർ ആരും തടസം നില്‍ക്കാതിരുന്നതും ദീപയുടെ സ്വപനത്തിലേയ്ക്കുള്ള വഴി എളുപ്പമാക്കി. കാറും ലോറിയുമടക്കമുള്ള വാഹനങ്ങള്‍ ഓടിച്ചുളള പരിചയവും ദീപയുടെ ആഗ്രഹത്തിന് കരുത്തായി. ഈ ജോലിയ്ക്ക് ഭർത്താവിന്‍റെയും അമ്മയുടെയും കുട്ടികളുടെയും വലിയ പിന്തുണയാണ് ദീപയ്ക്ക് ലഭിക്കുന്നത്.
കോട്ടയത്ത് സ്ഥിര താമസമായ ദീപയ്ക്ക് കോട്ടയത്ത് തന്നെയാകും ജോലി ലഭിക്കുക.
യാത്രകളോടുള്ള അതിയായ മോഹമാണ് 2008ല്‍ ദീപാമോളെ ആദ്യമായി ഡ്രൈവി൦ഗ് ലൈസന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചത്. 2009ല്‍ ദീപമോള്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ഹെവി ലൈസന്‍സും കരസ്ഥമാക്കി. തുടർന്ന് കാറും, ലോറിയും, ബസുമായി ഒട്ടനവധി വാഹനങ്ങളിൽ ദീപ കഴിവ് തെളിയിച്ചു. എന്നാല്‍, ഭര്‍ത്താവിന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് ഡ്രൈവി൦ഗ് മേഖല ഉപജീവന മാര്‍ഗമാക്കാന്‍ ദീപാമോള്‍ തീരുമാനിയ്ക്കുന്നത്.
വാഹനമോടിക്കുമ്പോള്‍ റോഡിൽ നിരവധി അപകടങ്ങള്‍ ദീപ കണ്ടതാണ് ആംബുലന്‍സ് ഡ്രൈവര്‍ ആകാന്‍ പ്രചോദനമായത്.
യാത്രകള്‍ ഒരുപാട് പ്രിയമാണ് ദീപയ്ക്ക്. ബൈക്കിൽ മകനൊപ്പം ഇന്ത്യ മുഴുവൻ ചുറ്റണമെന്ന ആഗ്രഹം ദീപയ്ക്കുണ്ടായിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കോട്ടയം - ലഡാക് ബൈക്ക് യാത്രയായി അത് ഒതുങ്ങി. 16 ദിവസം കൊണ്ടാണ് ദീപമോള്‍ കോട്ടയത്ത് നിന്ന് ലഡാക് വരെ തന്‍റെ ബൈക്കില്‍ സഞ്ചരിച്ചത്. കുന്നംകുളത്ത് നടന്ന ഓഫ് റോഡ് ജീപ്പ് മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ദീപാമോള്‍.
ഡ്രൈവി൦ഗ് സ്‌കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്സി ഡ്രൈവറായുമൊക്കെ ദീപാമോള്‍ ജോലി ചെയ്തിരുന്നു. ആരും വീട്ടിൽ ഇരിക്കേണ്ടവരല്ലെന്നും സ്ത്രിക്കള്‍ക്ക് എന്താണോ ചെയ്യാൻ കഴിയുന്നത് അത് ചെയ്യണമെന്നും ലോക വനിത ദിനത്തിൽ വനിതകൾക്കായി ദീപ പറയുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.