തൃശൂരിൽ യുവാവിനേയും യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി

ഹോട്ടല്‍മുറിയില്‍ യുവാവിനേയും യുവതിയേയും` മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ്, തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് സ്വദേശി രഷ്മ എന്നിവരാണ് മരിച്ചത്.   

Written by - Zee Malayalam News Desk | Last Updated : May 19, 2022, 09:46 AM IST
  • ഹോട്ടല്‍മുറിയില്‍ യുവാവിനേയും യുവതിയേയും` മരിച്ചനിലയില്‍ കണ്ടെത്തി
  • പാലക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ്, തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് സ്വദേശി രഷ്മ എന്നിവരാണ് മരിച്ചത്
തൃശൂരിൽ യുവാവിനേയും യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: ഹോട്ടല്‍മുറിയില്‍ യുവാവിനേയും യുവതിയേയും` മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ്, തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് സ്വദേശി രഷ്മ എന്നിവരാണ് മരിച്ചത്. 

പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് രഷ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ്. കാരണം മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രഷ്മയെ കണ്ടെത്തിയത്. ഗിരിദാസിനെ തൂങ്ങിയ നിലയിലായിരുന്നു കണ്ടത്. 

Also Read: മയക്ക് മരുന്നിന് പണം കണ്ടെത്താൻ ബൈക്ക് മോഷണം; രണ്ടുപേർ അറസ്റ്റിൽ

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു രേഷ്മയ്ക്ക് ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. രഷ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഈ ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഈ ബന്ധത്തില്‍നിന്നും രഷ്മ പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പോലിസ് പറഞ്ഞു. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. എന്നാൽ ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ ഹോട്ടലുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ മുറി തുറന്നപ്പോഴാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News