Shocking | പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 05:01 PM IST
  • കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി.
  • തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതോടെ ശ്വാസ തടസം അനുഭവപെടുകയായിരുന്നു
Shocking | പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

ഇടുക്കി: കട്ടപ്പനയിൽ ഭക്ഷണം കഴിക്കവെ പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു.ഹോട്ടലില്‍ നിന്നും പൊറോട്ട വാങ്ങി, ലോറിയില്‍ ഇരുന്ന് കഴിയ്ക്കുന്നതിനിടെയാണ് സംഭവം. പൊറോട്ട അന്നനാളത്തില്‍ കുടുങ്ങി ശ്വാസം കിട്ടാതാവുകയായിരുന്നുവെന്നാണ് സൂചന.

കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി. വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള വളം ഇറക്കിയ ശേഷം, ലോഡ്ജിലേയ്ക്ക് മടങ്ങുന്നതിന് മുന്‍പ് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങുകയായിരുന്നു. 

ALSO READ: Vizhinjam Protest: വിഴിഞ്ഞം സമരം; മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിക്കും; മൃഗസംരക്ഷണ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കും

തുടര്‍ന്ന് ലോറിയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതോടെ ശ്വാസ തടസം അനുഭവപെടുകയും, ഒപ്പമുണ്ടായിരുന്ന സുഹൃത്ത്  ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയ്ക്കുകയും ചെയ്തു. എന്നാല്‍ മരണം സംഭവിയ്ക്കുകയായിരുന്നു.  മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍കോളജിലേയ്ക്ക് മാറ്റി.

പോലീസുകാരെ കൊല്ലുമെന്ന് ഭീഷണി; ലഹരി വിട്ടപ്പോൾ കരഞ്ഞുകൊണ്ട് മാപ്പപേക്ഷ- വീഡിയോ വൈറൽ

തൃശൂർ: മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതിയുടെ വക പൊലീസ് ഉദ്യോസ്ഥര്‍ക്ക് വധഭീഷണി. പുറത്തിറങ്ങിയാൽ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നായിരുന്നു കൊലവിളി. പിറ്റേന്ന് ലഹരി ഇറങ്ങിയപ്പോൾ പൊലീസിനോട് മാപ്പുപറയുന്ന വീഡിയോ വൈറൽ. 

ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിൻ. തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷ്ടിക്കാൻ കയറി. വീട്ടുകാർ അറിയിച്ച പ്രകാരം ഈസ്റ്റ്‌ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. നേരെ തൃശൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നു. അപ്പോഴായിരുന്നു കൊലവിളി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News