യുവതി ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍; ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Investigation: തിരുവനന്തപുരം പോത്തന്‍കോട് ചന്തവിള നൗഫില്‍ മന്‍സിലില്‍ നൗഫിയയെ (27) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിൽ നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 02:31 PM IST
  • നൗഫിയയുടെ സഹോദരന്‍ നൗഫൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നൗഫിയയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
  • നൗഫിയയുടെ ഭര്‍ത്താവായ റഹീസ്ഖാനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്
  • ഇയാൾ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നൗഫിയയുടെ സഹോദരൻ പറയുന്നു
യുവതി ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍; ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തി. തിരുവനന്തപുരം പോത്തന്‍കോട് ചന്തവിള നൗഫില്‍ മന്‍സിലില്‍ നൗഫിയയെ (27) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിൽ നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

നൗഫിയയുടെ സഹോദരന്‍ നൗഫൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നൗഫിയയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നൗഫിയയുടെ ഭര്‍ത്താവായ റഹീസ്ഖാനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നൗഫിയയുടെ സഹോദരൻ പറയുന്നു.

നൗഫിയയുടെ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പോത്തന്‍കോട് പോലീസ് അറിയിച്ചു. റഹീസ്ഖാന്‍ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ പോലീസിന് മൊഴി നൽകി. മൂന്ന് വര്‍ഷം മുമ്പാണ് കുടുംബവീടിനോട് ചേര്‍ന്ന് റഹീസ്ഖാനും താമസമാക്കിയത്. ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

കണ്ണൂരിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു; കുടുംബ സുഹൃത്തിനായി തിരച്ചിൽ

കണ്ണൂർ: കണ്ണൂരിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു. എടക്കാട് യുപി സ്കൂളിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. സാബിറ (43) എന്ന സ്ത്രീയ്ക്കാണ് കുത്തേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സാബിറയുടെ കുടുംബ സുഹൃത്ത് ഇവരുടെ വീട്ടിലെത്തിയിരുന്നു. തർക്കത്തിനിടയിൽ ഇയാളാണ് സാബിറയെ കത്തികൊണ്ട് കുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News