യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളെ ഉടനെ പ്രഖ്യാപിക്കുന്നതിന് ദേശീയ നേതൃത്വം തയ്യാറെടുക്കുന്നു. സംഘടനാ തെരഞ്ഞെടുപ്പിനെ ചൊല്ലി ദേശീയ നേതൃത്വവും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമവും സജീവമാണ്.
ഭാരവാഹികളെ കണ്ടെത്തുന്നതിന് തെരഞ്ഞെടുപ്പ് നടത്താനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്.എന്നാല്‍ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കെപിസിസി യും ഇതിനെതിരാണ്.
എ ഐ ഗ്രുപ്പുകള്‍ തമ്മില്‍ ധാരണയില്‍ എത്തിയതോടെ ഇനി അദ്യക്ഷനേയും ഉപാദ്യക്ഷനെയും പ്രഖ്യാപിക്കാനാണ് സംസ്ഥാനത്തെ നേതാക്കള്‍ ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നത്.
എ ഗ്രൂപ്പില്‍ നിന്നും ഷാഫി പറമ്പില്‍ എം എല്‍ എ അദ്യക്ഷനാകുമ്പോള്‍ ഐ ഗ്രൂപ്പില്‍ കെ എസ്സ് ശബരിനാഥന്‍ എം എല്‍ എ ഉപാദ്യക്ഷനാകും. ഇതു സംബധിച്ച് ഗ്രുപ്പുകള്‍ തമ്മില്‍ ധാരണയവുകയും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിന് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
അടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം ലക്ഷ്യം വെയ്ക്കുന്ന കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയിലൂടെ കൂടുതല്‍ യുവാക്കളെ സംഘടനയില്‍ സജീവമാക്കാനാണ് ശ്രമിക്കുന്നത്.
സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അദ്ധ്യക്ഷന്‍ മാരുടേയും കാര്യത്തിലും എ ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയില്‍ എത്തിയതായാണ് വിവരം. വനിതകള്‍ക്കും കെ എസ്സ് യു വിലെ മുന്‍ കമ്മറ്റിയില്‍ ഉണ്ടായിരുന്നവര്‍ക്കും ഭാരവാഹിത്വം ഉറപ്പ് വരുത്തി കൊണ്ടാകും പുന:സംഘടന