ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. പടികപ്പ് സ്വദേശി ജോസ്ബിനാണ് മരിച്ചത്. ദേവിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്.
ഇരുമ്പുപാലത്തിന് സമീപം ദേവിയാര്‍പുഴയിലാണ് അപകടമുണ്ടായത്. മരിച്ച ജോസ്ബിനും സുഹൃത്തുക്കളും വലകെട്ടി മീന്‍ പിടിക്കാനായി ദേവിയാര്‍ പുഴയില്‍ എത്തിയതായിരുന്നു. ഒരു തവണ വല കെട്ടി യുവാക്കള്‍ മീന്‍ പിടിച്ചു.
വീണ്ടും വലകെട്ടാനായി പോകുന്നതിനിടയില്‍ ജോസ്ബിന്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജോസ്ബിന്‍ അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താൻ ശ്രമം നടത്തി.
ശ്രമം വിഫലമായതോടെ സമീപവാസികളുടെ സഹായം തേടി. നാട്ടുകാർ എത്തി യുവാവിനെ പുഴയില്‍ നിന്ന് കരക്കെത്തിച്ച് അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവിയാര്‍ പുഴയില്‍ ആഴമുള്ള ഭാഗത്താണ് യുവാക്കൾ മീന്‍ പിടിക്കാന്‍ ഇറങ്ങിയതെന്നാണ് വിവരം. സംഭവത്തിൽ അടിമാലി പോലീസ് തുടര്‍ നടപടി സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.