സമകാലിക ജീവിത കാഴ്ചകളുമായി വനിതാ സംവിധായകരുടെ 32 ചിത്രങ്ങൾ

ഉക്രൈനിലെ സ്ത്രീകളുടെ ജീവിത യാഥാർഥ്യങ്ങളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന   മറീന എർ ഗോർബച് ചിത്രം ക്ലൊണ്ടൈക്ക് പ്രമേയമാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 03:17 PM IST
  • സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര ചലചിത്ര മേള
  • രാജ്യാന്തര ചലചിത്ര മേളയിൽ വനിതാ സംവിധായകരുടെ 32 ചിത്രങ്ങൾ
  • 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്
സമകാലിക ജീവിത കാഴ്ചകളുമായി വനിതാ സംവിധായകരുടെ 32 ചിത്രങ്ങൾ

ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയിൽ വനിതാ സംവിധായകരുടെ 32 ചിത്രങ്ങൾ .അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഉക്രൈൻ ചിത്രം ക്ലൊണ്ടൈക്കും വിയറ്റ്നാം ചിത്രം മെമ്മറിലാൻഡും ഉൾപ്പടെ 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത് .

ലോക സിനിമ വിഭാഗത്തിലെ 25 ചിത്രങ്ങളും, 19(1)(a) എന്ന ഇന്ദു വി എസ് ചിത്രം, ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയുടെ ഭാഗമായ കുഞ്ഞില മാസിലാമണി ചിത്രം അസംഘടിതർ എന്നീ രണ്ട്  മലയാള ചിത്രങ്ങളും ഓറ്റർ ഓട്സ് വിഭാഗത്തിലെ ബോത്ത്  സൈഡ്സ് ഓഫ് ദി ബ്ലേഡ് /ഫയർ ,കലെയ്ഡോസ്കോപ്പ് വിഭാഗത്തിലെ നന്ദിതാ ദാസ് ചിത്രം സ്വിഗാറ്റോ,ബേലാ  താറിനൊപ്പം ആഗ്നസ് റെനസ്കി സംവിധാനം ചെയ്ത ദ ട്യൂറിൻ ഹോഴ്സ് ,വെർക്ക്‌മീസ്റ്റർ ഹാർമണീസ് തുടങ്ങിയ ചിത്രങ്ങളാണ് വനിതകൾ ഒരുക്കിയിരിക്കുന്നത് . 

ഉക്രൈനിലെ സ്ത്രീകളുടെ ജീവിത യാഥാർഥ്യങ്ങളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന   മറീന എർ ഗോർബച് ചിത്രം ക്ലൊണ്ടൈക്ക് പ്രമേയമാക്കുന്നത് . മിയ ഹാൻസെൻ ലു ചിത്രം വൺ ഫൈൻ മോർണിംഗ് , മറിയം തുസാനിയുടെ ദ ബ്ലൂ കഫ്‌താൻ,  മാരീ ക്രോയ്ട്സാ ,കോസ്റ്റാറിക്കൻ സംവിധായിക വാലൻറ്റീന  മൗരേൽ, അല്ലി ഹാപസലോ, കാർല സിമോൺ , ജൂലിയ മുറാദ്, തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 
 

 

Trending News