ശേഖരനാനയെ കാണാം, ശ്രേയക്കുട്ടീടെ പാട്ടും കേള്‍ക്കാം

വിനീത് ശ്രീനിവാസന്‍റെ പുതിയ ചിത്രമായ ആന അലറലോടലറലിലെ ആദ്യഗാനം എത്തി. തുമ്പിക്കൈതിന്‍ തുമ്പത്താടുവാന്‍ തുമ്പിക്കൂട്ടമേ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. വിധു പ്രതാപും ശ്രേയയും ആലപിച്ചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. 

Last Updated : Dec 17, 2017, 01:39 PM IST
ശേഖരനാനയെ കാണാം, ശ്രേയക്കുട്ടീടെ പാട്ടും കേള്‍ക്കാം

വിനീത് ശ്രീനിവാസന്‍റെ പുതിയ ചിത്രമായ ആന അലറലോടലറലിലെ ആദ്യഗാനം എത്തി. തുമ്പിക്കൈതിന്‍ തുമ്പത്താടുവാന്‍ തുമ്പിക്കൂട്ടമേ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. വിധു പ്രതാപും ശ്രേയയും ആലപിച്ചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. 

ആനയുടെ കുസൃതികളും നാടുമായുള്ള ആനയുടെ ബന്ധവും ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ശേഖരന്‍ എന്ന ആനയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥാപരിസരം വികസിക്കുന്നത്. 

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന അലറലോടലറല്‍. അനു സിത്താര, സുരാജ് വെഞ്ഞാറമൂട്, തെസ്‌നി ഖാന്‍, മാമുക്കോയ, ധര്‍മജന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ക്രിസ്മസിന് തിയ്യറ്ററുകളിലെത്തും. 

Trending News