വന്‍ താരനിരയുമായി നിപാ വൈറസ് വെള്ളിത്തിരയിലേക്ക്

മറ്റ് കഥാപാത്രങ്ങളും അതൊക്കെ ആര് അവതരിപ്പിക്കുമെന്നതും സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.  

Last Updated : Sep 4, 2018, 05:30 PM IST
വന്‍ താരനിരയുമായി നിപാ വൈറസ് വെള്ളിത്തിരയിലേക്ക്

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപാ വൈറസിനെ കേന്ദ്രീകരിച്ച് സിനിമ ഒരുങ്ങുന്നു. ആഷിഖ് അബുവാണ് സംവിധാനം. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ‘വൈറസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാനമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ലിനിയുടെ കഥാപാത്രം ചെയ്യുന്നത് റിമ ആയിരിക്കും. ആരോഗ്യമന്ത്രിയുടെ റോളിലെത്തുക രേവതിയാണ്. 

മറ്റ് കഥാപാത്രങ്ങളും അതൊക്കെ ആര് അവതരിപ്പിക്കുമെന്നതും സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ ആഷിഖ് അബു പുറത്തുവിട്ടു. 

മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന. ഒപിഎം ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം സമീറ സനീഷ്.

More Stories

Trending News