The Big Bull ട്രെയ്‌ലറെത്തി; ഹർഷദ് മേഹ്തയായി Abhishek Bachchan എത്തുന്നു

അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രമായ ദി ബിഗ് ബുള്ളിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. 1980 മുതൽ 1990 വരെയുള്ള 10 വർഷങ്ങളിൽ ഹർഷത് മെഹ്ത നടത്തിയ സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പാണ് ചിത്രത്തിന്റെ പ്രമേയം.

Written by - Zee Malayalam News Desk | Last Updated : Mar 19, 2021, 04:45 PM IST
  • അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രമായ ദി ബിഗ് ബുള്ളിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു.
  • 1980 മുതൽ 1990 വരെയുള്ള 10 വർഷങ്ങളിൽ ഹർഷത് മെഹ്ത നടത്തിയ സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പാണ് ചിത്രത്തിന്റെ പ്രമേയം.
  • ചിത്രത്തിൽ ഹർഷദ് മെഹ്‌തായായി ആണ് അഭിഷേക് ബച്ചൻ എത്തുന്നത്.
  • കൂക്കി ഗുലാട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഡിസ്നി+ഹോട്ട്സ്റ്റാറിൽ ഏപ്രിൽ 8നാണ് റിലീസ് ചെയ്യുന്നത്.
The Big Bull ട്രെയ്‌ലറെത്തി; ഹർഷദ് മേഹ്തയായി Abhishek Bachchan എത്തുന്നു

Mumbai: അഭിഷേക് ബച്ചന്റെ (Abhishek Bachchan) ഏറ്റവും പുതിയ ചിത്രമായ ദി ബിഗ് ബുള്ളിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു.  1980 മുതൽ 1990 വരെയുള്ള 10 വർഷങ്ങളിൽ ഹർഷത് മെഹ്ത നടത്തിയ സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ഹർഷദ് മെഹ്‌തായായി ആണ് അഭിഷേക് ബച്ചൻ എത്തുന്നത്. കൂക്കി ഗുലാട്ടിയാണ് ചിത്രം  സംവിധാനം ചെയ്‌തത്‌, ചിത്രം ഡിസ്നി+ഹോട്ട്സ്റ്റാറിൽ ഏപ്രിൽ 8നാണ് റിലീസ് ചെയ്യുന്നത്.

അഭിഷേക് ബച്ചൻ തന്റെ സമൂഹ മാധ്യമങ്ങളിലൂടെയാണ് (Social Media) ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൽ ഹെർമന്ത് ഷാ എന്നാണ് അഭിഷേക്ക് ബച്ചന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയിലറിൽ ഇല്യാന ഡിക്രൂസും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പത്രപ്രർത്തകയായ  സുചേതാ ദലാൽ ആയി ആണ് ഇല്യാന എത്തുന്നത്. സുചേതാ ദലാലാണ് 1990 കാളിൽ നടന്ന തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത്.

ALSO READ: Kaduva Movie: കടുവയിൽ പൃഥ്വിരാജിൻ്റെ മകളായി വൈറൽ പെൺകുട്ടി വൃദ്ധി വിശാൽ എത്തുന്നു

അജയ് ദേവ്ഗണാണ് (Ajay Devgn)ചിത്രം നിർമ്മിക്കുന്നത്. 980 കളിലും 1990 കളിലും വൻ തോതിൽ സ്റ്റോക്ക് മാർക്കറ്റ് (Stock Market)  തട്ടിപ്പ് നടത്തിയിട്ടുള്ള ഹർഷത് മെഹ്ത്തയെ ദലാൽ സ്ട്രീറ്റിന്റെ ദി ബിഗ് ബുൾ എന്ന് അറിയപ്പെടാറുണ്ടായിരുന്നു. ഇതേ വിഷയത്തിൽ ഹാൻസൽ മെഹ്ത ഒരു വെബ് സീരീസ് നിർമ്മിച്ചിരുന്നു. സ്‌കാം 1992 എന്ന് പേരിട്ടിരുന്ന വെബ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തിയത് പ്രതീക ഗാന്ധി ആയിരുന്നു. അന്ന് സ്‌കാം 1992 വൻ ജനശ്രദ്ധ നേടിയിരുന്നു.

ALSO READ: Urappanu Keralam: നമ്മളെ നയിച്ചവർ ജയിക്കണം യൂടൂബിൽ തരംഗമായി എൽ.ഡി.എഫിൻറെ പ്രചരണ ഗാനം,പിന്നണി പ്രവർത്തകർക്ക് സിതാരയുടെ നന്ദി

കൂക്കി ഗുലാട്ടി സംവിധാനം ചെയ്ത ഈ സിനിമ 2020 ഒക്ടോബര് 23ന് തീയേറ്ററുകളിൽ (Theater) എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് 19 മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു. തുടർന്ന് നിർമ്മാതാക്കൾ ഡിസ്നി+ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. അഭിഷേക് ബച്ചനേയും ഇല്യാനയെയും കൂടാതെ നികിത ദത്ത, സോഹം ഷാ, റാം കപൂർ, സൗരഭ് ശുക്ല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News