Actor Ajith Kumar Politics Entry : അജിത്തിന് രാഷ്ട്രീയത്തിലേക്ക് വരാൻ താൽപര്യമില്ല : താരത്തിന്റെ മാനേജർ

Ajith Politics Entry മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ അനുയായിയായ പൂങ്കുണ്ട്രൻ നേരത്തെ അജിത്തിന് തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ചുകൊണ്ടാണ് താരത്തിന്റെ മാനേജർ രംഗത്തെത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2022, 10:20 PM IST
  • മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ അനുയായിയായ പൂങ്കുണ്ട്രൻ നേരത്തെ അജിത്തിന് തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞിരുന്നു.
  • എന്നാൽ ഈ വാർത്ത നിഷേധിച്ചുകൊണ്ടാണ് താരത്തിന്റെ മാനേജർ രംഗത്തെത്തിയിരിക്കുന്നത്.
  • അജിത്തിന് ജയലളിതയോട് പ്രത്യേക അനുഭാവമുണ്ടെന്നും അതുകൊണ്ടാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസായിരുന്ന വലിമൈ ജയലളിതയുടെ ഓർമ ദിവസം റിലീസ് ചെയ്തതെന്ന് പൂങ്കുണ്ട്രൻ പറഞ്ഞിരുന്നു.
Actor Ajith Kumar Politics Entry : അജിത്തിന് രാഷ്ട്രീയത്തിലേക്ക് വരാൻ താൽപര്യമില്ല : താരത്തിന്റെ മാനേജർ

ചെന്നൈ : തമിഴ് നടൻ അജിത്ത് കുമാറിന് രാഷ്ട്രീയത്തിലക്ക് വരാൻ താൽപര്യമില്ലെന്ന് അറിയിച്ച്  താരത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ അനുയായിയായ പൂങ്കുണ്ട്രൻ നേരത്തെ അജിത്തിന് തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ചുകൊണ്ടാണ് താരത്തിന്റെ മാനേജർ രംഗത്തെത്തിയിരിക്കുന്നത്. 

അജിത്തിന് ജയലളിതയോട് പ്രത്യേക അനുഭാവമുണ്ടെന്നും അതുകൊണ്ടാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസായിരുന്ന വലിമൈ ജയലളിതയുടെ ഓർമ ദിവസം റിലീസ് ചെയ്തതെന്ന് പൂങ്കുണ്ട്രൻ പറഞ്ഞിരുന്നു. കൂടാതെ ജയലളിതയോടുള്ള അനുഭാവം വ്യക്തമാക്കും വിധമാണ് താരം തന്റെ വലിമൈ സിനിമയിൽ കൂടുതൽ അമ്മയുമായി ബന്ധപ്പെട്ട് ഗാനങ്ങളും മറ്റ് രംഗങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്  പൂങ്കുണ്ട്രൻ അവകാശപ്പെടുന്നു. തമിഴ് താരം ഉടൻ രാഷ്ട്രീയത്തിലേക്കെത്തുമെന്നാണ് പൂങ്കുണ്ട്രൻ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റിൽ കുറിച്ചിട്ടുള്ളതെന്ന് സീ തമിഴ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: Arabic Kuthu: റെക്കോർഡുകൾ തകർത്ത് അറബിക് കുത്ത്; 'റൗഡി ബേബി'യേയും 'വാത്തി കമ്മിം​ഗി'നെയും കടത്തിവെട്ടി

ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സീ തമിഴ് ന്യൂസിന്റെ വാർത്ത പങ്കുവെച്ചുകൊണ്ടാണ് അജിത്തിന്റെ രാഷ്ട്രീയ പ്രവേശനം നിഷേധിച്ചുകൊണ്ട് സുരേഷ് ചന്ദ്ര രംഗത്തെത്തിയത്.

"അജിത്തിന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ യാതൊരു ഉദ്ദേശവുമില്ല. ചിലർ നൽകുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്തകൾ നൽകാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം"  സുരേഷ് ചന്ദ്ര തന്റെ ട്വീറ്റിൽ കുറിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News