Thunivu Movie OTT Release Date : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ചിത്രം ഫെബ്രുവരി 8 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സമ്മിശ്ര പ്രതികരണമാണ് അജിത് കുമാർ നായകനായ തുണിവിന് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. എങ്കിലും തിയേറ്ററുകളിൽ ഇപ്പോഴും ആരാധകരുടെ തിരക്കാണ്. ജനുവരി 11ന് ഇറങ്ങിയ ചിത്രം ആദ്യ ദിനം മികച്ച കളക്ഷൻ നേടിയിരുന്നു. മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
Thunivu Movie Saudi Arabia Ban : ചിത്രത്തിൽ ട്രാന്‍സ്ജെന്‍റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉള്ളതിനാലാണ് ചിത്രത്തിന് സൗദി അറേബ്യയില്‍ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന് വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
Thunivu Movie First Single : ഗിബ്രാൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വൈശാഖ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ, വൈശാഖ്, ജിബ്രാൻ എന്നിവർ ചേർന്നാണ്.
Thunivu Movie Ajith Kumar First Look : തുടരെ തുടരെ ആക്ഷൻ ഹിറ്റുകൾ സമ്മാനിച്ച താരത്തിന്റെ മറ്റൊരു മാസ് മസാല ചിത്രമായിരിക്കും തുനിവ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അജിത്ത് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. അത് കൊണ്ട് ചിത്രത്തിൽ മോഹൻലാലുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.