Actor Bala: താൻ മരിച്ചെന്ന് ചിലർ പ്രചരിപ്പിച്ചു, എന്നാൽ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നു; തിരിച്ചുവരവിനെക്കുറിച്ച് ബാല

Actor Bala Health Updates: വീഡിയോകളും വിശേഷങ്ങളുമായി ബാല വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. അടുത്തിടെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ബാലയുടെ വീഡിയോകൾ വൈറലായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 10:56 AM IST
  • തന്‍റെ കാര്യത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നു
  • പൂര്‍ണമായും പരാലിസിസ് ആയ അവസ്ഥയില്‍‌ ആയിരുന്നു താൻ
  • ഇനി രക്ഷയില്ലെന്ന അവസ്ഥയിലാണ് അമ്മയെ കാര്യങ്ങള്‍ അറിയിച്ചത്
  • എന്നാല്‍ അവസാന അരമണിക്കൂറിൽ എന്തോ അത്ഭുതം നടന്നു
Actor Bala: താൻ മരിച്ചെന്ന് ചിലർ പ്രചരിപ്പിച്ചു, എന്നാൽ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നു; തിരിച്ചുവരവിനെക്കുറിച്ച് ബാല

കൊച്ചി: കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം പൂർണമായും ആരോ​ഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് നടൻ ബാല. വീഡിയോകളും വിശേഷങ്ങളുമായി ബാല വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. അടുത്തിടെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ബാലയുടെ വീഡിയോകൾ വൈറലായിരുന്നു. ഇപ്പോഴിതാ താരം തന്റെ ആശുപത്രി ജീവിതത്തെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും മനസ്സുതുറക്കുകയാണ്.

തന്‍റെ കാര്യത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നുവെന്ന് വിശ്വസിക്കുന്നതായാണ് ബാല വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. പൂര്‍ണമായും പരാലിസിസ് ആയ അവസ്ഥയില്‍‌ ആയിരുന്നു താൻ. ഇനി രക്ഷയില്ലെന്ന അവസ്ഥയിലാണ് അമ്മയെ കാര്യങ്ങള്‍ അറിയിച്ചത്. എന്നാല്‍ അവസാന അരമണിക്കൂറിൽ എന്തോ അത്ഭുതം നടന്നു. പെട്ടെന്ന് രോ​ഗം സുഖപ്പെടാന്‍‌ തുടങ്ങി. പൂര്‍‌ണമായും തളര്‍ന്ന അവസ്ഥയില്‍‌ നിന്നാണ് ഇന്ന് ഇവിടെ അഭിമുഖത്തിന് വന്ന് ഇരിക്കുന്നത്. എല്ലാം ദൈവത്തിന്‍റെ അനുഗ്രഹമാണെന്നാണ് വിശ്വസിക്കുന്നതെന്നും ബാല പറഞ്ഞു.

ജീവിതത്തില്‍ തന്നെ പലരും ചതിച്ചിട്ടുണ്ട്. അവരോട് താന്‍ ക്ഷമിച്ചിട്ടുണ്ട്. ഭാര്യ എലിസബത്തുമായി എന്നും ഉണ്ടാകുന്ന പ്രധാന പ്രശ്നം ഇതിന്‍റെ പേരിലാണെന്നും ബാല പറയുന്നു. ചതിച്ചവരോട് ക്ഷമിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് എലിസബത്തുമായി വഴക്കുണ്ടാകാറുണ്ടെന്ന് ബാല പറയുന്നു. താൻ മരിച്ചെന്ന് വരെ ചിലർ പ്രചരിപ്പിച്ചു. അതിന് അനുസരിച്ച് പദ്ധതികൾ തയ്യാറാക്കി. തൻറെ കാർ വരെ അടിച്ചു കൊണ്ടുപോകാൻ അവർ ശ്രമിച്ചതായും ബാല അഭിമുഖത്തിൽ പറയുന്നു.

ALSO READ: Actor Bala: കഠിനം, വേദനാജനകം; ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം വർക്ഔട്ട് വിഡിയോയുമായി ബാല ‌

അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് ബാല വ്യക്തമാക്കി. ഇത് പുതിയ ജീവിതമല്ലേയെന്നാണ് മടങ്ങിവരവിന് ശേഷം പലരും ചോദിക്കുന്നതെന്നും എന്നാൽ, അത് അങ്ങനെയല്ല എല്ലാം പഴയത് തന്നെയാണെന്നും ജീവിതത്തോടുള്ള ചിന്തഗതിയാണ് മാറിയിരിക്കുന്നതെന്നും ബാല പറയുന്നു. മരണത്തില്‍ നിന്നും തിരിച്ചുവന്ന ഒരാള്‍ക്ക് മാത്രമേ അത് മനസിലാകൂവെന്നും ബാല പറയുന്നു.

അസുഖത്തെക്കുറിച്ചുള്ള പഴയകാര്യങ്ങള്‍ വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഒരു സെലിബ്രിറ്റിക്ക് അസുഖം വന്നാല്‍ ഇല്ലാത്ത കാര്യങ്ങൾ പറയാന്‍ ആയിരം പേര് കാണുമെന്നും എന്നാല്‍ അറിയുന്ന കാര്യം പോലും പറായന്‍ ആരും കാണില്ലെന്നും ബാല പറഞ്ഞു. പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ പലരുടെയും പേര് പറയേണ്ടി വരുമെന്നും അത് നിയമപ്രശ്നം ഉണ്ടാക്കുമെന്നും ബാല പറയുന്നു. അവനവൻ ചെയ്ത കാര്യത്തിന്‍റെ ഫലം അവനവന്‍ തന്നെ അനുഭവിക്കും. അവന്‍ എന്നത് അവളും ആകാം. താന്‍ കര്‍മ്മത്തിൽ വിശ്വസിക്കുന്നുണ്ടെന്നും ബാല അഭിമുഖത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News