കൊച്ചി: രോഗാവസ്ഥ വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി) എന്ന രോ?ഗം ബാധിച്ചിട്ടുണ്ടെന്നാണ് ഫഹദിന്റെ വെളിപ്പെടുത്തല്‍. കോതമംഗലത്ത് നടന്ന പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു താരം വെളിപ്പെടുത്തല്‍ നടത്തിയത്.
41-ാം വയസിലാണ് എഡിഎച്ച്ഡി രോഗാവസ്ഥ തനിയ്ക്ക് കണ്ടെത്തിയതെന്ന് ഫഹദ് പറഞ്ഞു. കുട്ടിക്കാലത്ത് തന്നെ ഇത് കണ്ടെത്താനായാല്‍ മികച്ച ചികിത്സയിലൂടെ രോഗം മാറ്റാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഡോക്ടറുമായുള്ള സംഭാഷണത്തെ കുറിച്ച് പറയുന്നതിനിടെയായിരുന്നു ഫഹദിന്റെ വെളിപ്പെടുത്തല്‍.
ALSO READ: കുറ്റാന്വേഷണ ത്രില്ലർ ചിത്രം 'ഗോളം'; ജൂൺ 7ന് തിയേറ്ററുകളിലേക്ക്
നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ഒരു അസുഖമാണ് എഡിഎച്ച്ഡി. ഇത് കുട്ടികളെയാണ് സാധാരണയായി ബാധിക്കാറുള്ളത്. അപൂര്‍വമായി മുതിര്‍ന്നവരെയും ഇത് ബാധിക്കാറുണ്ട്. എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ സാധാരണയായി പ്രായപൂർത്തിയാകുമ്പോൾ അല്ല കണ്ടുതുടങ്ങുന്നത്. എഡിഎച്ച്‌ഡിയുടെ ലക്ഷണങ്ങൾ ചെറുപ്പത്തിൽ കാണാതെ പോകുന്നതാകാം ഇതിന് കാരണമെന്നും രോഗ ലക്ഷണങ്ങൾ നേരിയതോ ഗുരുതരമായതോ ആകാമെന്നും ഡോക്ടർമാർ പറയുന്നു.
രോഗ ലക്ഷണങ്ങൾ
ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ പോകുക, മൾട്ടിടാസ്‌കിംഗ് സ്കിൽ നഷ്ടമാകുക, ജോലികൾ പൂർത്തീകരിക്കാൻ അമിതമായി സമയം എടുക്കുക, സാമൂഹിക ഇടപെടലുകളിൽ ബുദ്ധിമുട്ട് നേരിടുക, ക്യൂവിൽ കാത്തുനിൽക്കുകയോ ട്രാഫിക്കിൽ കുടുങ്ങിപ്പോകുകയോ ചെയ്താൽ നിരാശരാകുക, വളരെ വേഗം അസ്വസ്ഥനാകുക, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയാതെ വരിക, ബോറടിക്കുക, ക്ഷമയില്ലാതെ പെരുമാറുക, അലസത, വിഷാദം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
ചികിത്സ
മുതിർന്നവരിലെ എഡിഎച്ച്ഡി ചികിത്സ കുട്ടികളുടേതിന് സമാനമാണ്. മരുന്നുകൾ, കൗൺസിലിംഗ്, സൈക്കോതെറാപ്പി, മാനസിക വൈകല്യങ്ങളുടെ ചികിത്സ എന്നിവയാണ് ചികിത്സയിൽ ഉൾപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.