ഇന്ന് കർക്കടക വാവ്.കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കർക്കടക വാവായി അനുഷ്ടിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. ഈ വേളയിൽ രാമായണ മാസ ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ മോഹനലാൽ. രാമായണത്തിൻ്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു എന്നതോടൊപ്പം
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ! ഏവർക്കും ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു !! എന്നാണ് മോഹൻലാൽ കുറിച്ചത്.
മോഹൻ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കര്‍ക്കടക വാവിന് ബലിയിടുന്നതോടെ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതിനാൽ തന്നെ കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നു. ബലിതര്‍പ്പണം കഴിഞ്ഞാല്‍ വീടുകളിൽ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്പും. വിളക്ക് കത്തിച്ച് വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...