ലഹരി മരുന്നും Whatsapp ചാറ്റും; ദീപിക, സാറ, ശ്രദ്ധ എന്നിവരുടെ ഫോണുകള്‍ പിടിച്ചെടുത്ത് NCB

ബോളിവുഡിലെ ലഹരി ഇടപാടു(Bollywood Drug Case)മായി ബന്ധപ്പെട്ടുള്ള കേസില്‍ NCBയുടെ നിര്‍ണ്ണായക നീക്കം. ചോദ്യം ചെയ്യാനായി NCB ഓഫീസിലേക്ക് വിളിപ്പിച്ച ദീപിക പദുകോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യാനായി ഇന്നലെയാണ് ഇവരെ NCB ഓഫീസിലേക്ക് വിളിപ്പിച്ചത്. 

Written by - Sneha Aniyan | Last Updated : Sep 27, 2020, 04:50 PM IST
  • ചോദ്യം ചെയ്യാനായി ഇന്നലെയാണ് ഇവരെ NCB ഓഫീസിലേക്ക് വിളിപ്പിച്ചത്.
  • ദീപിക (Deepika Padukone) നല്‍കിയ മറുപടികള്‍ തൃപ്തികരമല്ല എന്നാണ് റിപ്പോര്‍ട്ട്.
ലഹരി മരുന്നും Whatsapp ചാറ്റും; ദീപിക, സാറ, ശ്രദ്ധ എന്നിവരുടെ ഫോണുകള്‍ പിടിച്ചെടുത്ത് NCB

New Delhi: ബോളിവുഡിലെ ലഹരി ഇടപാടു(Bollywood Drug Case)മായി ബന്ധപ്പെട്ടുള്ള കേസില്‍ NCBയുടെ നിര്‍ണ്ണായക നീക്കം. ചോദ്യം ചെയ്യാനായി NCB ഓഫീസിലേക്ക് വിളിപ്പിച്ച ദീപിക പദുകോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യാനായി ഇന്നലെയാണ് ഇവരെ NCB ഓഫീസിലേക്ക് വിളിപ്പിച്ചത്. 

ലഹരി ഇടപാട് നടന്ന വാട്സ്ആപ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ ദീപിക, റിയയ്ക്കെതിരെ മൊഴി നല്‍കി രാകുല്‍

അതേസമയം, NCBയുടെ മുന്നില്‍ ഹാജരായ ദീപിക(Deepika Padukone)  നല്‍കിയ മറുപടികള്‍ തൃപ്തികരമല്ല എന്നാണ് റിപ്പോര്‍ട്ട്. അതുക്കൊണ്ട് തന്നെ താരത്തെ വീണ്ടും വിളിപ്പിച്ചേക്കും എന്നാണ് NCB കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. അഞ്ച് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം രണ്ട് റൗണ്ടുകളിലായാണ് താരത്തെ ചോദ്യം ചെയ്തത്. 

ലഹരി കേസ്: എന്തുക്കൊണ്ട് കങ്കണയെ ചോദ്യം ചെയ്യുന്നില്ല? ചോദ്യമുയര്‍ത്തി നഗ്മ

ദീപിക ലഹരി ആവശ്യപ്പെട്ട് ചാറ്റ് ചെയ്ത മാനേജര്‍ കരിഷ്മ പ്രകാശിനൊപ്പം ഇരുത്തിയാണ്‌ താരത്തെ ചോദ്യം ചെയ്തത്. ദീപികയ്ക്ക് പുറമേ നടിമാരായ സാറാ അലി ഖാന്‍ Sara Ali Khan),, ശ്രദ്ധ കപൂര്‍ എന്നിവരെയും NCB വിളിപ്പിച്ചിരുന്നു. നാല് മണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്. ലഹരി ഉപയോഗിച്ചിട്ടില്ല എന്ന് തന്നെയാണ് ഇവരുടെയും മൊഴി. ഷൂട്ടിംഗ് ഇടവേളകളില്‍ സുഷാന്ത് ലഹരി ഉപയോഗിച്ചിരുന്നു എന്ന് ഇരുവരും മൊഴി നല്‍കി.

More Stories

Trending News