പണം അടച്ചില്ല, SP Balasubrahmanyam-ന്‍റെ മൃതദേഹം വിട്ടുതരാന്‍ വൈകി? പ്രതികരിച്ച് എസ്പി ചരണ്‍

പണമടയ്ക്കാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കിയില്ലെന്നും ഒടുവില്‍ രാഷ്ട്രപതി ഇടപെട്ടാണ് മൃതദേഹം വീണ്ടെടുത്തതെന്നുമായിരുന്നു വാര്‍ത്ത.

Written by - Sneha Aniyan | Last Updated : Sep 28, 2020, 05:45 PM IST
  • ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും എസ്പി ചരണ്‍.
  • ഒടുവില്‍ പണമില്ലാതെ വന്നെന്നും തമിഴ്നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചിട്ട് ചെയ്തില്ലെന്നും ചിലര്‍ പ്രചരിപ്പിച്ചു
പണം അടച്ചില്ല, SP Balasubrahmanyam-ന്‍റെ മൃതദേഹം വിട്ടുതരാന്‍ വൈകി? പ്രതികരിച്ച് എസ്പി ചരണ്‍

ചെന്നൈ: അന്തരിച്ച പ്രശസ്ത പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യ(SP Balasubramaniyam)ത്തിന്‍റെ മൃതദേഹം പണമടയ്ക്കാത്ത കാരണങ്ങളാല്‍ വിട്ടുതരാന്‍ വൈകിയെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മകന്‍ എസ്പി ചരണ്‍. എസ്പിബിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാ൦ പേജിലൂടെയാണ് ചരണിന്‍റെ പ്രതികരണം.

ALSO READ | RIP SPB: എസ്പിബിയുടെ വിയോഗത്തിൽ ആദരവ് അർപ്പിച്ച് മലയാള സിനിമാ ലോകം 

പണമടയ്ക്കാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കിയില്ലെന്നും ഒടുവില്‍ രാഷ്ട്രപതി ഇടപെട്ടാണ് മൃതദേഹം വീണ്ടെടുത്തതെന്നുമായിരുന്നു വാര്‍ത്ത. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും എസ്പി ചരണ്‍ പറഞ്ഞു.

ALSO READ | RIP SPB: SPB അഭിനയിച്ചത് 72 സിനിമകളിൽ; ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഗായകൻ!

കഴിഞ്ഞ മാസം അഞ്ചു മുതല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന SPBയുടെ എല്ലാ ബില്ലുകളും അടച്ചിരുന്നു. എന്നാല്‍, ഒടുവില്‍ പണമില്ലാതെ വന്നെന്നും തമിഴ്നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചിട്ട് ചെയ്തില്ലെന്നും ചിലര്‍ പ്രചരിപ്പിച്ചു എന്നാണ് ചരണ്‍ പറയുന്നത്. ആശുപത്രി വളരെ കരുതലോടെയാണ് എസ്പിബിയെ പരിചരിച്ചതെന്നും ദയവായി ഇത്തരം വ്യാജപ്രചരണങ്ങള്‍ നിര്‍ത്തണം എന്നും ചരണ്‍ പറയുന്നു.

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News