Actor Vikram: റിഹേഴ്‌സലിനിടെ നടൻ വിക്രമിന് പരിക്ക്; തങ്കലാൻ ഷൂട്ടിങ്ങിൽ നിന്ന് ബ്രേക്ക് എടുക്കും

Actor Vikram Injured: പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാൻ എന്ന ചിത്രത്തിന്റെ റിഹേഴ്സലിനിടെയാണ് വിക്രമിന് പരിക്കേറ്റത്. വാരിയെല്ലിന് ഒടിവ് സംഭവിച്ചതായാണ് വിവരം. 

Written by - Zee Malayalam News Desk | Last Updated : May 3, 2023, 02:52 PM IST
  • റിഹേഴ്‌സലിനിടയിൽ വിക്രമിന് പരിക്ക് സംഭവിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
  • വാരിയെല്ലിന് ഒടിവ് സംഭവിച്ചിരിക്കുകയാണ് താരത്തിന്.
  • തങ്കലാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തടി കുറയ്ക്കുകയും ബോഡി ട്രാൻസ്‌ഫോർമേഷനും ചെയ്യുകയുമായിരുന്നു വിക്രം.
Actor Vikram: റിഹേഴ്‌സലിനിടെ നടൻ വിക്രമിന് പരിക്ക്; തങ്കലാൻ ഷൂട്ടിങ്ങിൽ നിന്ന് ബ്രേക്ക് എടുക്കും

പിഎസ് 2 എന്ന ചിത്രത്തിനും ആദിത്യ കരികാലൻ എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങൾ നേടി മുന്നോട്ട് പോവുകയാണ്. സ്‌ക്രീനിൽ വിക്രം ചെയ്ത മാജിക്കിൽ അക്ഷരാർത്ഥത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. എന്നാൽ വിക്രം ആരാധകർക്ക് നിരാശയുണ്ടാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

റിഹേഴ്‌സലിനിടയിൽ വിക്രമിന് പരിക്ക് സംഭവിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. വാരിയെല്ലിന് ഒടിവ് സംഭവിച്ചിരിക്കുകയാണ് താരത്തിന്. തങ്കലാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തടി കുറയ്ക്കുകയും ബോഡി ട്രാൻസ്‌ഫോർമേഷനും ചെയ്യുകയുമായിരുന്നു വിക്രം. എന്നാൽ പരിക്കേറ്റതോടെ സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് വിക്രം ഒരു ഇടവേളയെടുക്കും. തനിക്ക് നൽകുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്നും ഉടൻ തന്നെ ഷൂട്ടിങ്ങ് ആരംഭിക്കാൻ തയ്യാറെടുപ്പുകൾ നടത്തുമെന്നും വിക്രമിന്റെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News