Actress Dr. Priya Demise: 8 മാസം ​ഗർഭിണി, ആശുപത്രിയിൽ വച്ച് ഹൃദയസ്തംഭനം; സീരിയൽ നടി പ്രിയ അന്തരിച്ചു

പ്രിയ എട്ടുമാസം ​ഗർഭിണിയായിരുന്നു. പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണ് താരം.

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 10:12 AM IST
  • പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണ് താരം.
  • അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടാകുകയായിരുന്നു.
  • പ്രിയയ്ക്ക് മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നാണ് കിഷോർ കുറിച്ചത്.
Actress Dr. Priya Demise: 8 മാസം ​ഗർഭിണി, ആശുപത്രിയിൽ വച്ച് ഹൃദയസ്തംഭനം; സീരിയൽ നടി പ്രിയ അന്തരിച്ചു

തിരുവനന്തപുരം: നടി രഞ്ജുഷ മേനോന്റെ മരണത്തിൽ നിന്നുള്ള ഞെട്ടൽ മാറും മുൻപ് മറ്റൊരു സങ്കട വാർത്ത കൂടി. സീരിയൽ താരം ഡോ. പ്രിയ അന്തരിച്ച വിവരം അറിയിച്ചിരിക്കുകയാണ് നടൻ കിഷോർ സത്യ. പ്രിയ എട്ടുമാസം ​ഗർഭിണിയായിരുന്നു. പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണ് താരം. അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടാകുകയായിരുന്നു. പ്രിയയ്ക്ക് മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നാണ് കിഷോർ കുറിച്ചത്. കുഞ്ഞ് ഐ.സി.യുവിൽ ആണെന്നും കിഷോർ സത്യ അറിയിച്ചു.

കിഷോർ സത്യയുടെ ഫേസ്ബുക്ക് കുറിപ്പ്; 

''മലയാള ടെലിവിഷൻ  മേഖലയിൽ  നൊമ്പരപെടുത്തുന്ന  ഒരു അപ്രതീക്ഷിത മരണം  കൂടി
Dr. പ്രിയ ഇന്നലെ ഹൃദയ  സ്തംഭനം  മൂലം  മരിച്ചു. 8 മാസം  ഗർഭിണി ആയിരുന്നു. കുഞ്ഞ് ICU വിലാണ്.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ്  പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് cardiac arrest, ഉണ്ടാവുകയായിരുന്നു.
ഏക മകളുടെ  മരണം  ഉൾകൊള്ളാനാവാതെ  വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന...
ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച  മനസ്സിൽ സങ്കട മഴയായി.
എന്ത് പറഞ്ഞ്  അവരെ  അശ്വസിപ്പിക്കും....
വിശ്വാസികളായ  ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത  കാട്ടി....
മനസ്  ചോദ്യങ്ങൾ  ആവർത്തിച്ചുകൊണ്ടേയിരുന്നു....
ഉത്തരം  കിട്ടാത്ത ചോദ്യങ്ങൾ...
രഞ്ജുഷയുടെ  മരണ വാർത്തയുടെ ഞെട്ടൽ  മാറും മുൻപ് അടുത്ത ഒന്നുകൂടി....
35 വയസ്  മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ  മനസ്  അനുവദിക്കുന്നില്ല....
ഈ തകർച്ചയിൽ  നിന്നും  പ്രിയയുടെ ഭർത്താവിനെയും  അമ്മയെയും എങ്ങനെ കരകയറ്റും...
അറിയില്ല....
അവരുടെ  മനസുകൾക്ക്  അതിനുള്ള  ശക്തിയുണ്ടാവട്ടെ....''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News