"എന്റെ ഭർത്താവിന്റെ നട്ടെല്ല് നിന്നെ കാണിക്കണോ!" സിനിമയിൽ ലിപ്പ്ലോക്ക് സീനിൽ അഭിനയിച്ചത് ഭർത്താവിന് നട്ടെല്ല് ഇല്ലയെന്ന് പരിഹസിച്ചയാൾക്ക് മറുപടിയുമായി നടി ദുർഗാ കൃഷ്ണ

Actress Durga Krishna സോഷ്യൽ മീഡിയിൽ അത്തരത്തിൽ കമന്റ് രേഖപ്പെടുത്തന്നവർക്ക് നടി നേരിട്ട് തന്നെ മറുപടി നൽകാറുണ്ട്. അത്തരത്തിൽ നടി വീണ്ടും നൽകിയ മറുപടിക്കാണ് ഇപ്പോൾ കൈയ്യടി ലഭിച്ചരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 10, 2021, 04:54 PM IST
  • നടി നേരിട്ട് തന്നെ മറുപടി നൽകാറുണ്ട്. അത്തരത്തിൽ നടി വീണ്ടും നൽകിയ മറുപടിക്കാണ് ഇപ്പോൾ കൈയ്യടി ലഭിച്ചരിക്കുന്നത്.
  • ആ കമന്റ് സ്ക്രീഷോട്ട് എടുത്ത നടി കമന്റ് ഇട്ടയാളെ ടാഗ് ചെയ്ത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മറുപടി നൽകുകയായിരുന്നു ദുർഗ
  • അടുത്തിടെയാണ് ദുർഗയും അർജുൻ രവീന്ദ്രനും തമ്മിൽ വിവാഹിതരാകുന്നത്.
"എന്റെ ഭർത്താവിന്റെ നട്ടെല്ല് നിന്നെ കാണിക്കണോ!" സിനിമയിൽ ലിപ്പ്ലോക്ക് സീനിൽ അഭിനയിച്ചത് ഭർത്താവിന് നട്ടെല്ല് ഇല്ലയെന്ന് പരിഹസിച്ചയാൾക്ക് മറുപടിയുമായി നടി ദുർഗാ കൃഷ്ണ

Kochi : സിനിമയിൽ ലിപ്പ്ലോക്ക് സീനിൽ (Lip Lock Scene) അഭനയിച്ച കാര്യം ഒരു അഭിമുഖത്തിൽ പറഞ്ഞതിന് ശേഷം സോഷ്യൽ മീഡിയിൽ (Social Media) നിന്ന് ഏറ്റവും അധികം പരിഹാസങ്ങൾ സൈബർ ആക്രമണങ്ങളും നേരിടുന്ന നടിയാണ് ദുർഗാ കൃഷ്ണ (Actress Durga Krishna). സോഷ്യൽ മീഡിയിൽ അത്തരത്തിൽ കമന്റ് രേഖപ്പെടുത്തന്നവർക്ക് നടി നേരിട്ട് തന്നെ മറുപടി നൽകാറുണ്ട്. അത്തരത്തിൽ നടി വീണ്ടും നൽകിയ മറുപടിക്കാണ് ഇപ്പോൾ കൈയ്യടി ലഭിച്ചരിക്കുന്നത്. 

"Hus ഉള്ളപ്പോൾ മറ്റു ഒരുത്തനെ ലിപ് അടിക്കാൻ നാണം ഇല്ലേ... നിന്റെ ഭർത്താവിന് നട്ടെല്ല് ഇല്ല" എന്ന് ഒരു ഇൻസ്റ്റഗ്രാം യൂസർ ദുർഗയുടെ പോസ്റ്റിന് കീഴിലായി കമന്റ രേഖപ്പെടുത്തി. ഇതിന് മറുപടിയായിട്ടാണ് നടി രംഗത്തെത്തിയത്. 

ALSO READ : Durga Krishna: മലയാളി വീട്ടമ്മ ലുക്കിൽ ദുർഗ കൃഷ്ണ, ഫോട്ടോസ് വൈറലാകുന്നു..

ആ കമന്റ് സ്ക്രീഷോട്ട് എടുത്ത നടി കമന്റ് ഇട്ടയാളെ ടാഗ് ചെയ്ത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മറുപടി നൽകുകയായിരുന്നു ദുർഗ.

"ശെടാ.. ഇതിപ്പോ എന്റെ ഭർത്താവിന്റെ നട്ടെല്ല് നിന്നെ കാണിക്കണോ!" എന്ന് ദുർഗ സ്റ്റോറിയിൽ മറുപടിയായി നൽകി.

ALSO READ : നാടന്‍ ലുക്കിന് വിട; ഗ്ലാമര്‍ ലുക്കില്‍ ഞെട്ടിച്ച് ദുര്‍ഗാ കൃഷ്ണ

രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിൽ കമന്റിട്ടയാൾക്ക് ദുർഗ നേരിട്ട് കമ്ന്റിലൂടെ മറുപടി നൽകിയത്. മധുരം ജീവാമൃത ബിന്ദു എന്ന് ചിത്രത്തിന്റെ പൂജ ചടങ്ങിൽ പങ്കെടുത്ത ദുർഗയും ഭർത്താവ് അർജുൻ രവീന്ദ്രന്റെ ചിത്രത്തിന് കീഴിൽ ഇത്തരത്തിൽ ലിപ്പ്ലോക്ക് സംബന്ധിച്ച ഒരാൾ കമന്റ് ഇട്ടിരുന്നു. 

"സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ്പ്ലോക്ക് ചെയ്തു, ഇവന് നാണമില്ലെ" എന്നായിരുന്നു പ്രമോദ് നൈനു എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്ന് കമന്റ് രേഖപ്പെടുത്തിയത്. ഇതിന് മറുപടിയുമായി നടി തന്നെ രംഗത്തെത്തുകയായിരുന്നു.

ALSO READ : വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്ക് വെച്ച് കക്ഷി അമ്മിണിപ്പിള്ളയിലെ നായിക Fara Shibla; ചിത്രങ്ങൾ കാണാം

"മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ തനിക്ക് നാണമില്ലെ?" എന്ന് ദുർഗ മറുപടി നൽകുകയും ചെയ്തു.

അടുത്തിടെയാണ് ദുർഗയും അർജുൻ രവീന്ദ്രനും തമ്മിൽ വിവാഹിതരാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News