Keerthy Suresh Marriage: മലയാളി വ്യവസായി, അടുത്ത സുഹൃത്ത്; കീർത്തി സുരേഷിന്റെ ഭാവി വരനെ കണ്ടെത്തി സോഷ്യൽ മീഡിയ

Keerthy Suresh Marriage Gossips: തെന്നിന്ത്യൻ നടി കീർത്തി സുരേഷിന്റെ ഭാവി വരനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. താരത്തിന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ നിന്നാണ് ​ഗോസിപ്പിന് തുടക്കം.   

Written by - Zee Malayalam News Desk | Last Updated : May 22, 2023, 12:49 PM IST
  • ഒരേ പോലത്തെ ഡ്രസ് ധരിച്ചുള്ള ഫോട്ടോയാണ് കീർത്തി പങ്കുവെച്ചത്.
  • പിന്നാലെ കീര്‍ത്തിയുടെ ഭാവി വരന്‍ ഇതാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവരികയായിരുന്നു.
  • രണ്ട് പേരും ഏറെ കാലമായി പ്രണയത്തിലാണെന്നും, വൈകാതെ വിവാഹിതരാകും എന്നും പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നു.
Keerthy Suresh Marriage: മലയാളി വ്യവസായി, അടുത്ത സുഹൃത്ത്; കീർത്തി സുരേഷിന്റെ ഭാവി വരനെ കണ്ടെത്തി സോഷ്യൽ മീഡിയ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി ഇപ്പോൾ തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുകയാണ്. ​ഗോസിപ്പുകൾക്ക് ക്ഷാമമില്ലാത്ത സിനിമാ മേഖലയിലെ പുതിയ ​ഗോസിപ്പ് കീർത്തി സുരേഷിന് കുറിച്ചാണ്. താരത്തിന്റെ പ്രണയവും വിവാഹവുമൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വാർത്തയായിക്കൊണ്ടിരിക്കുന്നത്.  ദുബായിലുള്ള ഒരു മലയാളി ബിസിനസുകാരനുമായി താരം പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് പുറത്തുവരുന്നത്. മലയാളി വ്യവസായിയുടെ ഫോട്ടോ സഹിതമാണ് ​ഗോസിപ്പ് പ്രചരിക്കുന്നത്. 

മുൻപ് ഇത്തരത്തിൽ കീർത്തിയുമായി ബന്ധപ്പെട്ട് നിരവധി ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നുവെങ്കിലും ഇത്തവണ ഫോട്ടോ സഹിതമാണ് സോഷ്യൽ മീഡിയയിൽ ചർച്ച. അടുത്തിടെ കീർത്തി സുരേഷ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് ഈ ​ഗോസിപ്പുകൾക്ക് തുടക്കമിട്ടത്. തന്റെ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടാണ് താരം ഇൻസ്റ്റാ​ഗ്രാം സ്റ്റോറി പങ്കുവെച്ചത്. ദുബായിലുള്ള ബിസിനസുകാരനായ ഫര്‍ഹാന്‍ ബിൻ ലിയാഖ്വാദുമായി താരം പ്രണയത്തിലാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫർഹാന് പിറന്നാൾ ആശംസകൾ നേർന്ന് ഫർഹാനോടൊപ്പമുള്ള ചിത്രം കീർത്തി പങ്കുവെച്ചിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിച്ചു കൊണ്ടാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്തുവരുന്നത്. 

Also Read: Dr. Rajith Kumar: 'റേറ്റിംഗ് കൂട്ടാന്‍ ഞങ്ങള്‍ എന്താ മാന്ത്രികരോ?' ബിബി 5ലേക്ക് പോയതിൽ പ്രതികരണവുമായി രജിത്ത് കുമാർ

ഒരേ പോലത്തെ ഡ്രസ് ധരിച്ചുള്ള ഫോട്ടോയാണ് കീർത്തി പങ്കുവെച്ചത്. പിന്നാലെ കീര്‍ത്തിയുടെ ഭാവി വരന്‍ ഇതാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവരികയായിരുന്നു. രണ്ട് പേരും ഏറെ കാലമായി പ്രണയത്തിലാണെന്നും, വൈകാതെ വിവാഹിതരാകും എന്നും പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നു. കൂടാതെ ഫര്‍ഹാന്റെ ഇന്‍സ്റ്റഗ്രാം പേജിലേ പഴയ ചിത്രങ്ങളും ആളുകൾ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങളിൽ മിക്കതിലും കീർത്തി സുരേഷിനെയും കാണാം. 

ചെറുപ്പം മുതൽ അറിയാവുന്ന ഒരു ദുബായി ബേസ്ഡ് ബിസിനസ്സുകാരനുമായി കീര്‍ത്തിയുടെ വിവാഹം ഉണ്ടാകുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ കീർത്തി സുരേഷും കുടുംബവും ഈ വാർത്ത നിഷേധിക്കുകയും ചെയ്തിരുന്നു. കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയെന്നും ഇപ്പോള്‍ തന്നെ ഒരു മൂന്ന് - നാല് തവണ എന്റെ കല്യാണം കഴിഞ്ഞു എന്നുമാണ് കീര്‍ത്തി പ്രതികരിച്ചിരുന്നത്. മകളുടെ കല്യാണക്കാര്യം എല്ലാവരെയും അറിയിക്കുമെന്ന് മേനകയും സുരേഷും പ്രതികരിച്ചിരുന്നു.

ദസറയാണ് കീർത്തി സുരേഷ് ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. വമ്പൻ വിജയമായിരുന്ന ചിത്രത്തിൽ നാനി ആയിരുന്നു നായകൻ. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി കളക്ഷൻ നേടിയിരുന്നു. കീര്‍ത്തി സുരേഷ് 'വെന്നെല' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ​ഗാനങ്ങളിൽ കീർത്തി സുരേഷിന്റെ പ്രകടനങ്ങളും മികച്ചതായിരുന്നു. ഇത് റീൽസുകളും മറ്റുമായി വൈറലായി മാറിയിരുന്നു.

എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെലുകുരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദസറയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. ദീക്ഷിത് ഷെട്ടി, സമുദ്രക്കനി, ജാൻസി, സായ് കുമാർ എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകി. മാസ് ഇമോഷൻ ചിത്രമായ ദസറ നാനിയുടെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിലും സ്ട്രീം ചെയ്യുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News