ബംഗളൂരൂ: സെലിബ്രിറ്റികളുടെ ലഹരിമരുന്ന് ഉപയോഗത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കന്നഡ ചലച്ചിത്ര താരം രാഗിണിദ്വിവേദിയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. രാഗിണിയ്ക്കൊപ്പം സുഹൃത്തും സര്‍ക്കാര്‍ ജീവനക്കാരനുമായ രവിശങ്കറിനും പോലീസ് നോട്ടീസയച്ചിട്ടുണ്ട്.
മയക്കുമരുന്ന് റാക്കറ്റുമായി ചിരഞ്ജീവി സാര്‍ജയ്ക്ക് ബന്ധം? പൊട്ടിതെറിച്ച് കിച്ച സുദീപ്
ചാമരാജ്പേട്ടിലെ സിസിബി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. പല പാര്‍ട്ടികളും പങ്കെടുത്തിട്ടുള്ള ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി സംശയമുണ്ട് എന്നാണ് പോലീസ് പറയുന്നത്.
ലഹരിമരുന്ന് വേട്ടയില്‍ ഞെട്ടി കന്നഡ ചലച്ചിത്ര മേഖല.. പിടിയിലായത് ടെലിവിഷന്‍ താരം
ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില താരങ്ങളുടെ വിവരങ്ങള്‍ സംവിധായകന് ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം പോലീസിനു കൈമാറിയിരുന്നു. അതേസമയം, ലഹരി മരുന്ന് പിടിക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Unlock 4: ശ്രദ്ധിക്കുക.. മെട്രോ സർവീസിനുള്ള മാർഗനിർദ്ദേശങ്ങൾ ഇതാണ്..!
മറ്റ് സ്ഥലങ്ങളില്‍ നിന്നും നഗരത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്നത് തടയുന്നതിനായി കര്‍ണാടക RTC ബസുകളിലും മറ്റ് ഗതാഗതങ്ങളിലും പോലീസ് മിന്നല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി പ്രത്യേക ഡോഗ് സ്ക്വാഡിനെ ഉപയോഗിക്കുമെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു.