Shakeela Family Issue: തള്ളിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു; നടി ഷക്കീലയുടെ പരാതി

ഷക്കീലയുടെ വളര്‍ത്തുമകള്‍ ശീതളും ഇവരുടെ അമ്മയും സഹോദരിയും ചേര്‍ന്നാണ് നടിയെയും അഭിഭാഷകയെയും മര്‍ദ്ദിച്ചതെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Jan 21, 2024, 09:43 AM IST
  • ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും ഇതിൽ മര്‍ദ്ദനമേറ്റു
  • കോയമ്പേട് പോലീസില്‍ സൗന്ദര്യ പരാതി നല്‍കിയിട്ടുണ്ട്
Shakeela Family Issue: തള്ളിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു; നടി ഷക്കീലയുടെ പരാതി

ചെന്നൈ: തന്നെ ക്രൂരമായി മർദ്ദിച്ചതായി നടി ഷക്കീലയുടെ പരാതി. ഷക്കീലയുടെ വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് നടി പരാതി നൽകിയത്. ഷക്കീലയെ തള്ളിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് വളര്‍ത്തുമകള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ നടി ആരോപിക്കുന്നത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും ഇതിൽ മര്‍ദ്ദനമേറ്റു. ഇവർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കോയമ്പേട്  പോലീസില്‍ സൗന്ദര്യ പരാതി നല്‍കിയിട്ടുണ്ട്.

ഷക്കീലയുടെ വളര്‍ത്തുമകള്‍ ശീതളും ഇവരുടെ അമ്മയും സഹോദരിയും ചേര്‍ന്നാണ് നടിയെയും അഭിഭാഷകയെയും മര്‍ദ്ദിച്ചതെന്നാണ് റിപ്പോർട്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇവരുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തും. നടിയുമായി നിലനിൽക്കുന്ന കുടുംബപ്രശ്‌നമാണ് മര്‍ദ്ദനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News