Adipurush Controversy: ഇത്തരം 'കോമാളിത്തരങ്ങള്‍' ക്ഷേത്ര പരിസരത്ത് വേണ്ട, ആദിപുരുഷ് സംവിധായകനെതിരെ BJP

Adipurush Controversy:  ആദിപുരുഷ് ടീം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് നടിയെ ആശ്‌ളേഷിച്ച ഓം ചുംബനം നല്‍കിയത്. സംഭവത്തിനയെ ദൃശ്യങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ബിജെപി സംസ്ഥാന സെക്രട്ടറി രമേശ് നായിഡു രംഗത്തെത്തി.

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 02:10 PM IST
  • ആദിപുരുഷ് ടീം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് നടിയെ ആശ്‌ളേഷിച്ച ഓം ചുംബനം നല്‍കിയത്.
Adipurush Controversy: ഇത്തരം 'കോമാളിത്തരങ്ങള്‍' ക്ഷേത്ര പരിസരത്ത് വേണ്ട, ആദിപുരുഷ്  സംവിധായകനെതിരെ BJP

Adipurush Controversy: പ്രഭാസും കൃതി സനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന    ചിത്രം ആദിപുരുഷ് തിയേറ്ററുകളിലെത്താനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ്. എന്നാല്‍,  തുടക്കം മുതല്‍ വിവാദങ്ങളും ഒപ്പമാണ്.  

ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ പുറത്തുവന്ന അവസരത്തില്‍ തന്നെ ചില കഥാപാത്രങ്ങളെ ചൊല്ലി ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ക്ഷേത്ര പരിസരത്തു വച്ച് നടിയെ ചുംബിച്ചത് വിവാദമാക്കിയിരിയ്ക്കുകയാണ് BJP നേതാക്കള്‍.  ആദിപുരുഷ് സംവിധായകന്‍ ഓം റൗത് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന    പ്രഭാസും കൃതി സനോനും ഒപ്പം തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തങ്ങളുടെ സിനിമയുടെ റിലീസിന് മുന്നോടിയായി അനുഗ്രഹം തേഡി എത്തിയതായിരുന്നു ഇവര്‍. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ  ഇവര്‍ പിരിയും നേരം  ഓം റൗത് നടി കൃതി സനോനെ ചുംബനം നല്‍കി യാത്രയാക്കിയ സംഭവം ഇപ്പോള്‍ വലിയ വിവാദമായിരിയ്ക്കുകയാണ്.  

വീഡിയോ കാണാം

 

ആദിപുരുഷ് ടീം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് നടിയെ ആശ്‌ളേഷിച്ച ഓം ചുംബനം നല്‍കിയത്. സംഭവത്തിനയെ ദൃശ്യങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ബിജെപി സംസ്ഥാന സെക്രട്ടറി രമേശ് നായിഡു രംഗത്തെത്തി.

ഇത്തരം കോമാളിത്തരങ്ങള്‍ പവിത്രമായ ക്ഷേത്രസന്നിധിയില്‍ കാണിക്കേണ്ട കാര്യമുണ്ടോയെന്നാണ്  രമേശ് നായിഡു ട്വീറ്റിലൂടെ ചോദിച്ചത്. 

ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി, എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഹനുമാന് സമര്‍പ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഹനുമാന്‍ പ്രത്യക്ഷപ്പെടും, ഇത് വിശ്വാസമാണ്. ഈ വിശ്വാസത്തെ മാനിച്ച് പ്രഭാസിന്‍റെ രാമന്‍ നായകനായ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. 

മിത്തോളജിക്കല്‍ ഡ്രാമയായ ആദിപുരുഷ് ജൂണ്‍ 16ന് ആണ് റിലീസിനെത്തുന്നത്. രാമായണത്തെ ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസ്, കൃതി സനോന്‍, സെയ്ഫ് അലിഖാന്‍, ദേവദത്ത നാഗെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News