രാമായണത്തിൽ രാമനായി അഭിനയിച്ച അരുൺ ഗോവിലിന്റെ ട്വീറ്റ് വൈറലാകുന്നു..!

 ട്വീറ്റിൽ അദ്ദേഹം ജീവിതവുമായി ബന്ധപ്പെട്ട ഒരു പാഠമാണ് കുറിച്ചിരുന്നത്.  ഈ ട്വീറ്റ് കണ്ട ആളുകൾ അദ്ദേഹത്തെ വളരെയാധികം പ്രശംസിക്കുകയാണ്.   

Last Updated : Jul 8, 2020, 09:42 PM IST
രാമായണത്തിൽ രാമനായി അഭിനയിച്ച അരുൺ ഗോവിലിന്റെ ട്വീറ്റ് വൈറലാകുന്നു..!

മുംബൈ:  രാമാനന്ദ് സാഗറിന്റെ ജനപ്രിയ സീരിയലായ രാമായണത്തിൽ (Ramayanam) രാമനായി അഭിനയിച്ച നടൻ അരുൺ ഗോവലിന്റെ ട്വീറ്റ് വൈറലാകുന്നു. ട്വീറ്റിൽ അദ്ദേഹം ജീവിതവുമായി ബന്ധപ്പെട്ട ഒരു പാഠമാണ് കുറിച്ചിരുന്നത്.  ട്വീറ്റ് കണ്ട ആളുകൾ അദ്ദേഹത്തെ വളരെയാധികം പ്രശംസിക്കുകയാണ്. 

അദ്ദേഹത്തിന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു 'ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുക, കാരണം പ്രകൃതിയുടെ ഒരു തത്ത്വമുണ്ട്, ഏത് കിണറ്റിൽ നിന്നുമാണോ ആളുകൾ വെള്ളം കോരി ഉപയോഗിക്കുന്നത് ആ കിണർ ഒരിക്കലും വറ്റില്ല'. രാമായണത്തിലെ ശ്രീരാമന്റെ ഈ പോസ്റ്റിന് ആയിരക്കണക്കിന് ഉപയോക്താക്കളാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്. 

 

 

Also read: കാത്തിരിപ്പിന് വിരാമം.. പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ 10 ന് 

ഒരു ഉപയോക്താവ് എഴുതിയത് പ്രഭു ജി ഇത് സത്യമാണ്, ജീവിതം എന്നുപറയുന്നതേ മുന്നോട്ടുളള പോക്കാണ് എന്നാണ്.   മറ്റൊരു ഉപയോക്താവ് എഴുതിയത് 'പ്രഭുജി ഇതൊരു വിലയേറിയ ആശയമാണ് എന്നാണ്.  മറ്റൊരാളുടെ കുറിപ്പ് ഏത് അവയവമാണോ നാം ഉപയോഗിക്കാത്തത് അത് നശിച്ചുപോകുമെന്നാണ് ശാസ്ത്രം വിലയിരുത്തുന്നത് എന്നാണ്.  ഏത് അവയവത്തെയാണോ ഒരേപോലെ ഉപയോഗിക്കുന്നത് അവ ജിറാഫിന്റെ കഴുത്ത് പോലെ വികസിക്കുന്നു.  ഇങ്ങനെ നിരവധി മറുപടികളാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് ലഭിക്കുന്നത്. 

Also read: ചീരു.. എന്റെ പുഞ്ചിരിയുടെ കാരണം നീ മാത്രമാണ്: മേഘ്ന 

അരുൺ ഗോവിലിന്റെ ഈ ട്വീറ്റിന് ഇരുപതിനായിരത്തോളം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. മൂവായിരത്തോളം കമന്റുകളും റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. അരുൺ ഗോവിൽ അഭിനയിച്ച രാമായണം അടുത്തിടെ വീണ്ടും പുന:സംപ്രേഷണം ചെയ്തിരുന്നു.  ഈ ഷോ ടിആർപിയുടെ റെക്കോർഡുകൾവരെ തകർത്തു.

Trending News