കാത്തിരിപ്പിന് വിരാമം.. പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ 10 ന്

ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് നിർമ്മിക്കുന്നത്.  മാത്രമല്ല മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.      

Last Updated : Jul 8, 2020, 08:29 PM IST
കാത്തിരിപ്പിന് വിരാമം.. പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ 10 ന്

ബാഹുബലിയിലെ നായകൻ പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ 10 ന് പുറത്തിറക്കും.  ആരാധകർ കാത്തിരുന്ന പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രത്തിന്റെ പേരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ റിലീസ് ചെയ്യുന്നതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. 

Also read:ചീരു.. എന്റെ പുഞ്ചിരിയുടെ കാരണം നീ മാത്രമാണ്: മേഘ്ന 

ചിത്രത്തിന്റെ നിർമ്മാതാക്കളായ യുവി ക്രിയേഷനാണ് ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ് ചിത്രത്തിന്റെ  സംവിധാനം രാധാകൃഷ്ണ കുമാർ ആണ്.  ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് നിർമ്മിക്കുന്നത്.  മാത്രമല്ല മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.  

Also read: തീയറ്ററുകളിലെത്തി ഒരു വർഷം തികയുമ്പോൾ പതിനെട്ടാം പടിയിലെ ഗാനം ശ്രദ്ധേയമാകുന്നു 

ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ശ്രീകാന്ത് പ്രസാദാണ്.  പ്രൊഡക്ഷൻ ഡിസൈനർ രവീന്ദ്രയാണ്.  തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിർമ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Trending News