Chennai : അജിത്തിന്റെ അറുപത്തി രണ്ടാമത് ചിത്രം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായികയായി നയൻതാരയെത്തുമെന്നും ഇടൈംസ് റിപ്പോർട്ട് ചെയ്തു. ചിത്രത്തിന് നിലവിൽ AK62 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ ആയിരിക്കും.
ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ചിത്രത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. ചിത്രത്തൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. തുടർച്ചയായി എച്ച് വിനോദിന്റെ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലാണ് അജിത് അഭിനയിച്ചിരുന്നത്. അജിത്തിന്റെ അറുപത്തി രണ്ടാമത് ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ALSO READ: Lucifer Telugu Remake: ലൂസിഫറിന്റെ തെലുങ്ക് റീമേക്ക്, ചിരഞ്ജീവി ചിത്രത്തിൽ സൽമാൻ ഖാനും
അതേസമയം അജിത് തന്റെ അടുത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന മൂന്നാമത് അജിത് ചിത്രമാണിത്. ഇതിന് മുമ്പ് അജിത് - എച്ച് വിനോദ് കൂട്ടുക്കെട്ടിലെത്തിയ ചിത്രങ്ങൾ നേർകൊണ്ട പാർവൈ, വലിമൈ എന്നിവയായിരുന്നു. ഇപ്പോൾ പുതിയ ചിത്രത്തിനായി ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരം.
ഇതിനിടെ വിഘ്നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹം കഴിഞ്ഞുവെന്ന അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു. മകം തൊഴാൻ ചോറ്റാനിക്കാര ദേവി ക്ഷേത്രത്തില്‍ നയൻ താരയും വിഘ്നേഷും എത്തിപ്പോഴുള്ള വീഡിയോയും ചർച്ചയായിരുന്നു. വീഡിയോയിൽ നയൻതാര സിന്ദൂരം തൊട്ട ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് നയൻതാര ഇതുവരെയും ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ല. ഒരുരു അഭിമുഖത്തിൽ വിഘ്നേഷ് ശിവനും താനും തമ്മിലെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് വരെയും നയൻതാര തുറന്ന് പറഞ്ഞിരുന്നു. എന്നാൽ വിവാഹം എന്നാകും എന്നതിനെക്കുറിച്ച് ഒരു വെളിപ്പെടുത്തലും നടത്തിയിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...