Cannes Film Festival: കാൻ ഫെസ്റ്റിവലിൽ ഇന്ത്യൻ അഭിമാനം, കേരളത്തിന്റേയും! 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' പ്രീമിയർ ഷോ

'All We Imagine as Light in Cannes': 30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ എത്തുന്നത്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 24, 2024, 12:39 PM IST
  • പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്
  • കനി കുസൃതിയിലൂടെ ഒരു മലയാളി സാന്നിധ്യവും ഈ ചിത്രം വഴി കാൻ ഫെസ്റ്റിവലിൽ അടയാളപ്പെടുത്തപ്പെട്ടു
  • സംവിധായക പായൽ കപാഡിയ, പ്രധാന താരങ്ങൾ ആയ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂൺ, ഛായാ ഖദം എന്നിവരോടൊപ്പം രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവർ റെഡ് കാർപ്പറ്റിൽ ചുവടുവച്ചു
Cannes Film Festival: കാൻ ഫെസ്റ്റിവലിൽ ഇന്ത്യൻ അഭിമാനം, കേരളത്തിന്റേയും! 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' പ്രീമിയർ ഷോ

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായാണ് കാൻ ആന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെ വിശേഷിപ്പിക്കാറുള്ളത്. അങ്ങനെയുള്ള കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ഒരു ഇന്ത്യൻ ചിത്രം എന്നത് ഏറെ അഭിമാനകരമാണ്.  'ഓൾ വെ ഇമാജിൻ ആസ് ലൈറ്റി'ന്റെ വേൾഡ് പ്രീമിയർ ഇന്നലെ കാൻ ഫെസ്റ്റിവലിൽ നടന്നു. മുപ്പതു വർഷങ്ങൾക്കു ശേഷമാണ്  ഒരു ഇന്ത്യൻ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലേക്കു മത്സരിക്കുന്നത്. കനി കുസൃതിയിലൂടെ ഒരു മലയാളി സാന്നിധ്യവും ഈ ചിത്രം വഴി കാൻ ഫെസ്റ്റിവലിൽ അടയാളപ്പെടുത്തപ്പെട്ടു.

പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രാൻഡ് ലൂമിയർ തിയേറ്ററിൽ ചിത്രത്തിന്റെ പ്രീമിയർ ഷോക്ക് ശേഷം തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം തന്റെ അഭിനേതാക്കൾ ആണെന്നും, അഭിനേതാക്കൾ എന്നതിലുപരി ഇതിലെ താരങ്ങൾ ഉൾപ്പെടെ ഞങ്ങൾ ഒരു കുടുംബമാണെന്നും ആ സ്നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും പായൽ കപാഡിയ പ്രദർശനത്തിന് ശേഷം പറഞ്ഞു. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് ഗംഭീര പ്രതികരണവും നിലക്കാത്ത കൈയടിയും നൽകിയ വേദിയിലെ ഓരോരുത്തർക്കും പായൽ കപാഡിയ നന്ദിയും രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം രാത്രി നടന്ന ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ പ്രദർശനത്തിന് മുന്നോടിയായി സംവിധായക പായൽ കപാഡിയ, പ്രധാന താരങ്ങൾ ആയ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂൺ, ഛായാ ഖദം എന്നിവരോടൊപ്പം  രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവർ റെഡ്  കാർപ്പറ്റിൽ ചുവടുവച്ചു. ഇന്ത്യൻ താരങ്ങളെ ആവേശത്തോടെയാണ് കാൻ ഫെസ്റ്റിവലിൽ സ്വീകരിച്ചത്. തുടർന്ന് പ്രധാന തിയേറ്റർ ആയ ഗ്രാൻഡ് തിയേറ്റർ ലൂമിയറിലാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് സ്ക്രീനിംഗ് നടന്നത്. മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും മണിക്കൂറുകൾക്കുള്ളിൽ പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വെ ഇമേജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിനെ തേടിയെത്തുകയാണ്. 

പായൽ കപാഡിയയുടെ ആദ്യ ഫിക്ഷൻ ഫീച്ചർ സിനിമയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്.  ഇന്നത്തെ മുംബൈയിലെ രണ്ട് വ്യത്യസ്ത നഴ്‌സുമാരുടെ ജീവിതവുമായി ബന്ധപ്പെട്ട മനോഹരമായ പ്രണയമാണ് ഇതിവൃത്തം. കാനിൽ ചരിത്ര വിജയം നേടുമോ ഈ ഇന്ത്യൻ ചിത്രം എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News