16ാം വയസ്സില്‍ മരിക്കാന്‍ ആഗ്രഹിച്ച താന്‍ പിടിച്ചുനിന്നത് ധൈര്യം ഒന്നുകൊണ്ട് മാത്രം എന്ന് വെളിപ്പെടുത്തി യുവ നടന്‍ അമിത് സാദ്.
സിനിമയില്‍ അഭിനയിക്കുന്നര്‍ക്ക് എന്ത് സുഖംമാണ്. പെട്ടന്ന് പേരും പ്രശസ്തിയും പണവുമുണ്ടാക്കാം. എന്നാല്‍, ഇത്രയധികം മത്സരം നിറഞ്ഞ ഈ മേഘലയില്‍ അവര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് ആരും ചിന്തിക്കാറില്ല.
എന്നാല്‍. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് വിഷാദ രോഗത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതോടെയാണ് പല സെലിബ്രിറ്റികളും തങ്ങളുടെ അവസ്ഥയും സിനിമാ ലോകത്ത് തങ്ങള്‍ നേരിട്ട വെല്ലുവിളികളും തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.
സിനിമയില്‍ പിടിച്ചു നില്‍ക്കുക എന്നത് വലിയ പ്രയാസം തന്നെയാണ്. എപ്പോള്‍ വേണമെങ്കിലും വിഷാദരോഗം പിടിപെടുന്ന മേഘലയാണ് സിനിമയെന്ന് പല താരങ്ങളും തുറന്നു പറഞ്ഞിരുന്നു.
അതേസമയം, വിഷാദത്തില്‍ നിന്നും ആത്മഹത്യ പ്രവണതയില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അനുഭവം വെളിപ്പെടുത്തുകയാണ് യുവ നടന്‍ അമിത് സാദ്....
16ാം വയസ്സില്‍ തനിക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നുവെന്നു൦ ധൈര്യവും ശക്തിയും മാത്രമാണ് തന്നെ പിടിച്ചു നിര്‍ത്തിയത് എന്നും ഒരഭിമുഖത്തില്‍ സംസാരിക്കവെ അമിത് വെളിപ്പെടുത്തി.
തന്‍റെ യാത്ര തെറ്റിലേക്ക് ആണെന്ന് തോന്നിത്തുടങ്ങിയാല്‍ ആദ്യം വേണ്ടത് ചുറ്റുപാടുകളെ ഒന്ന് നിരീക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെക്കുറിച്ച് ഓര്‍ക്കുക. താന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സ്നേഹിക്കുന്നവരോട് നിങ്ങള്‍ പങ്കുവയ്ക്കുകയാണെങ്കില്‍, കഴിവതും അവര്‍ നിങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കും, അമിത് പറഞ്ഞു.
ഉള്ളിലെ വിഷമം സ്വന്തം ആത്മ സുഹൃത്തിനോട് തുറന്ന് പറയുന്നതിലും അവരുടെ മുന്നില്‍ കരയുന്നതിനും ഒട്ടും മടിക്കേണ്ടതില്ല എന്നാണ് അമിത് സാദ് പറയുന്നത്. സ്നേഹിക്കുന്നവരുടെ നടുവില്‍ ഇരിക്കുമ്പോള്‍ മരിക്കാനുള്ള ചിന്തയൊക്കെ ഒന്നുമല്ലാതെയാവും, അമിത് പറഞ്ഞു.
സുശാന്ത് സിംഗിന്‍റെ സുഹൃത്തായിരുന്നു അമിത് സാദ്. സുശാന്ത് സിംഗിന്റെ ആദ്യ ചിത്രമായ കയ് പോ ചെയിളും ഇദ്ദേഹം അഭിനയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 14 നായിരുന്നു ബോളിവുഡ് യുവ നടന്‍ സുശാന്ത് സിംഗ് രാജ്പുതിനെ മരണം .