ആരാധ്യയ്ക്ക് ഇന്ന് ഏഴാം പിറന്നാള്‍

Last Updated : Nov 16, 2018, 04:47 PM IST
ആരാധ്യയ്ക്ക് ഇന്ന് ഏഴാം പിറന്നാള്‍

മുംബൈ: ബോളിവുഡ് സൗന്ദര്യറാണി ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റേയും ഓമനപ്പുത്രി ആരാധ്യയ്ക്ക് ഇന്ന് ഏഴാം പിറന്നാള്‍.

ഐശ്വര്യയും അഭിഷേകും മകള്‍ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ പേരക്കുട്ടിക്ക് അമിതാഭ് ബച്ചന്‍ നല്‍കിയ സ്നേഹം നിറഞ്ഞ ആശംസ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. 

'നിന്‍റെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ... ഈ വീടിന്‍റെ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു. ഒരുപാട് കാലം.. സന്തോഷത്തോടെ… അഭിമാനത്തോടെയും ജീവിക്കൂ’ എന്നാശംസിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 


ഒപ്പം ആരാധ്യയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

2011 നവംബര്‍ 16ന് ആയിരുന്നു ആരാധ്യ ബച്ചന്‍റെ ജനനം.

ആരാധ്യയ്ക്ക് എല്ലാ ആശംസകളും.....

Trending News