Ammu Movie Review: മുറിവേൽപ്പിച്ച് പിന്നെ സോറി പറയുന്ന ഭർത്താവിന്റെ സ്നേഹം, അമ്മു ചോദ്യം ചെയ്യുന്ന സമൂഹം

രവി എന്ന പോലീസ് ഉദ്യോ​ഗസ്ഥനിലെ രണ്ട് മുഖങ്ങളാണ് സിനിമയിലുടനീളം കാണാൻ സാധിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 21, 2022, 08:01 PM IST
  • കഥയുടെ പകുതിയോളം ഭാ​ഗം അനാവശ്യമായി വലിച്ചുനീട്ടിയ പോലുണ്ട്
  • അമ്മു എന്ന സാധരണ പെൺകുട്ടിയിൽ നിന്നും കരുത്തുറ്റ സ്ത്രീയിലേക്കുള്ള ദൂരമാണ് ചിത്രത്തിൽ
  • തിരക്കഥയിലെ ചില പോരായ്മകൾ ചിത്രത്തിൽ പ്രകടമാണ്.
Ammu Movie Review: മുറിവേൽപ്പിച്ച് പിന്നെ സോറി പറയുന്ന ഭർത്താവിന്റെ സ്നേഹം, അമ്മു ചോദ്യം ചെയ്യുന്ന സമൂഹം

Ammu Movie Review: സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങളും അക്രമങ്ങളും പ്രമേയമായി നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ട്. തപ്പട്, ദ് ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അതേ ജോണറിലാണ് ചാരുകേഷ് ശേഖർ സംവിധാനം ചെയ്ത് ഐശ്വര്യ ലക്ഷ്മിയും നവീൻ ചന്ദ്രയും പ്രധാന വേഷത്തിലെത്തുന്ന അമ്മു എന്ന തെലു​ഗ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. 

വിവാഹ ശേഷം പല സ്ത്രീകളുടേയും ജീവിതം ഇരട്ടിലാഴ്ന്നു പോവുന്നു എന്ന് സൂചിപ്പിക്കുന്നതിനാലോ എന്തോ ചിത്രം തുടങ്ങുന്നത് ഇരുട്ടിൽ നിന്നാണ്. തന്നേക്കാൾ ബലശാലിയല്ലാത്ത ആരെയും തനിക്ക് കീഴ്പെടുത്തി അടിമയാക്കാം എന്ന പുരുഷ ചിന്തയും പെരുമാറ്റവും നവീൻ ചന്ദ്രയുടെ രവി എന്ന കഥാപാത്രത്തിൽ നിന്നും വ്യക്തമാണ്.. 

Also Read: Alone Movie : എലോണിൽ മോഹൻലാൽ ഒറ്റയ്ക്കല്ല; പൃഥ്വിയും മഞ്ജുവുമുണ്ടാകും?

രവി എന്ന പോലീസ് ഉദ്യോ​ഗസ്ഥനിലെ രണ്ട് മുഖങ്ങളാണ് സിനിമയിലുടനീളം കാണാൻ സാധിക്കുന്നത്. പൊതു സമൂഹത്തിനു മുന്നിൽ കർമനിരതനായ പോലീസ് ഉദ്യോ​ഗസ്ഥനാണ് അദ്ദേഹം. എന്നാൽ ഭാര്യയുടെ മുന്നിൽ അതീവ ബലശാലിയും, ആണത്തം മുള്ളവനുമായി കാണിക്കുന്ന മെയിൽ ഷോവനിസ്റ്റ്.

പുരുഷന്റെ കിടക്ക പങ്കിടാനും, വെച്ചു വിളമ്പാനുമാണ് ഭാര്യയെന്ന അതേ ആശയമാണ് സിനിമയിലുള്ളത്. ശരീരമാസകലം അടി കിട്ടിയിട്ടും ഭർത്താവിന് ഇപ്പോഴും തന്നോട് സ്നേഹമുണ്ട് എന്ന അമ്മുവിന്റെ വാചകം വല്ലാതെ മുറിവുണ്ടാക്കി. ദിവസവും ശാരീരികമായി ഉപ​ദ്രവിച്ചിട്ട് അടുത്ത് വന്ന് സോറി പറയുന്ന ഭർത്താവിന്റെ സ്നേഹം ഏത് അളവുനൂലുപയോ​ഗിച്ചാണ് നിങ്ങൾ അളക്കുന്നത്?

കഥയുടെ പകുതിയോളം ഭാ​ഗം അനാവശ്യമായി വലിച്ചുനീട്ടിയ പോലുണ്ട്. പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും പ്രസ്താവിക്കാൻ ശ്രമിക്കുന്ന രീതിയായി തോന്നി. അമ്മു എന്ന സാധരണ പെൺകുട്ടിയിൽ നിന്നും കരുത്തുറ്റ സ്ത്രീയിലേക്കുള്ള ദൂരമാണ് ചിത്രത്തിൽ മുഴുനീളെ കാണുന്നത്. 

തിരക്കഥയിലെ ചില പോരായ്മകൾ ചിത്രത്തിൽ പ്രകടമാണ്. ബോബി സിംഹ, മാലാ പാർവ്വതി, അഞ്ജലി അമീർ തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തിലുണ്ട്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിം​ഗ് ചെയ്യുന്നത്. തെലു​ങ്കിനു പുറമേ മലയാളം, കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News