The Tomorrow War Movie Review: മുപ്പത് വർഷങ്ങൾക്കപ്പുറം ലോകം നിലച്ചു പോയേക്കാവുന്ന യുദ്ധങ്ങൾ കാത്തിരിക്കുന്നു,മനുഷ്യകുലത്തിനെ നിലനിർത്താൻ ചിലർ

അങ്ങിനെയൊരു ക്രിസ്തുമസ് സന്ധ്യയിൽ കുടുംബത്തിനൊപ്പം ഫുട്ബാൾ മാച്ച് കണ്ടിരിക്കുകയായിരുന്നു ഡാൻ ഫോറസ്റ്റർ എന്ന മുൻ സൈനീകൻ

Written by - Zee Malayalam News Desk | Last Updated : Jul 3, 2021, 12:55 PM IST
  • ക്രിസ് മാകെയ്ുടെ സംവിധാനത്തിൽ സാക്ക് ഡീൻ ആണ് ടുമോറോ വാറിൻറെ കഥ എഴുതിയത്.
  • ആമസോൺ പ്രൈമിലാണ് ടുമോറോ വാർ വിതരണത്തിനെത്തിയത്
  • ഡാൻ ഫോറസ്റ്ററായി ക്രിസ് പ്രാട്ടാണ് എത്തുന്നത്.
The Tomorrow War Movie Review: മുപ്പത് വർഷങ്ങൾക്കപ്പുറം ലോകം നിലച്ചു പോയേക്കാവുന്ന യുദ്ധങ്ങൾ കാത്തിരിക്കുന്നു,മനുഷ്യകുലത്തിനെ നിലനിർത്താൻ ചിലർ

ലോകം അന്യഗ്രഹ ജീവികളുടെ പിടിയിലകപ്പെടും  മനുഷ്യവർഗം നാമാവശേഷമാവും. പുതുമയില്ലാത്ത ഹോളിവുഡ് സിനിമ ജോണറലിലുള്ളതാണത്. ഒരു മുത്തശ്ശിക്കഥ പോലെ അന്യഗ്രഹ ജീവികളെ ഹോളിവുഡ് എടുത്ത് അമ്മാനമാടാൻ തുടങ്ങിയിട്ട് വർഷം ഒരുപാടായി.

ഒരു പക്ഷെ 1996-ൽ പുറത്തിറങ്ങിയ ഇൻഡിപെൻഡൻസ് ഡേയിൽ തുടങ്ങിയ ശക്തമായ ഏലിയൻ അധിനിവേശ കഥകൾ ഇന്നിവിടെ ടുമോറോ വാറിൽ വരെ എത്തി നിൽക്കുന്നു. മറ്റെല്ലാ ഏലിയൻ ഫിക്ഷനുകളിൽ നിന്നും വ്യത്യസ്തമായി ടുമോറോ ഭൂമിയുടെ വാർ വർത്തമാനവും, ഭാവിയും എടുത്തു കാണിക്കുന്നു.

ALSO READ : Malik, Cold Case OTT റിലീസിനായി ഒരുങ്ങുന്നു, സാമ്പത്തികമായ ബുദ്ധിമുട്ടെന്ന് നിർമാതാവ്

അങ്ങിനെയൊരു ക്രിസ്തുമസ് സന്ധ്യയിൽ കുടുംബത്തിനൊപ്പം ഫുട്ബാൾ മാച്ച് കണ്ടിരിക്കുകയായിരുന്നു ഡാൻ ഫോറസ്റ്റർ എന്ന മുൻ സൈനീകൻ. പെട്ടെന്ന് സ്ക്രീനിൽ ഭാവി കാലത്തിൽ നിന്നും കുറച്ച് സൈനീകരെത്തുന്നു. വൈറ്റ് സ്പൈക്സുകളെന്ന അന്യഗ്രഹ ജീവികളോട് യുദ്ധം ചെയ്യൻ 2022-ൽ നിന്നും 2051-ലേക്ക് അവർക്ക് സൈന്യത്തിനെ വേണം. യുദ്ധം ചെയ്ത്  വൈറ്റ് സ്പൈക്ക്സ്കളിൽ നിന്നും ഭൂമിയെ രക്ഷിക്കണം.

ലോകമൊട്ടാകെയുള്ള സൈന്യങ്ങൾ ഇതിനായി കരാർ ഒപ്പിടുന്നു. അധികം താമസിക്കാതെ യുദ്ധത്തിന് പോവാൻ ഡാൻ ഫോറസ്റ്ററിൻറെയും അവസരമെത്തുന്നു. അങ്ങിനെ ഭാവിയേക്കുള്ള ജംപ് ലിങ്കിലൂടെ 2051ലെ മിയാമി ബീച്ചിലേക്ക് എത്തുന്ന ഡാൻ ചില ഞെട്ടിക്കുന്ന സത്യങ്ങൾ മനസ്സിലാക്കുന്നു. മനുഷ്യകുലത്തിനെ നിലനിർത്താൻ ഡാനും സുഹൃത്തുക്കളും നടത്തുന്ന പോരാട്ടമാണ് ചിത്രത്തിൻറെ ഇതിവൃത്തം.

ALSO READ : കട്ട വെയിറ്റിംഗ് എന്നാൽ കട്ട വെയിറ്റിംഗ്: പ്രേക്ഷകർ കാത്തിരുന്ന ആ അഞ്ച് ത്രില്ലർ ചിത്രങ്ങൾ

ഒാരോ വർഷവും സാങ്കേതികമായി ഹോളിവുഡിൻറെ വളർച്ച അതിഭയങ്കരമാണെന്ന് ചിത്രത്തിൻറെ ഒാരോ ദൃശ്യങ്ങളിൽ നിന്നും തന്നെ വ്യക്തമാക്കാം. സിനിമയുടെ സെറ്റ് തന്നെയാണ് അതിൻറെ ഏറ്റവും വലിയ ഉദാഹരണം. 138 മിനിട്ടുള്ള ചിത്രം തിച്ചും ശുദ്ധമായ സയൻസ് ഫിക്ഷൻ തന്നെ.

ക്രിസ് മാകെയ്ുടെ സംവിധാനത്തിൽ സാക്ക് ഡീൻ ആണ് ടുമോറോ വാറിൻറെ കഥ എഴുതിയത്. ആമസോൺ പ്രൈമിലാണ് ടുമോറോ വാർ വിതരണത്തിനെത്തിയത്. ഡാൻ ഫോറസ്റ്ററായി ക്രിസ് പ്രാട്ടാണ് എത്തുന്നത്. യൊവൻ സ്ട്രോവ്സ്കി, ജെ.കെ സൈമൺ, ബെറ്റി ഗിൽപിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സയൻസ് ഫിക്ഷൻ ത്രില്ലറുകളെ ഇഷ്ടപ്പെടുന്നവർക്ക് ചിത്രം മികച്ച ഒന്നായിരിക്കുമെന്ന് സംശയമില്ല

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News