Antony Varghese : വാലിബന് ശേഷം ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രത്തിൽ പെപ്പെ നായകൻ; അണിയറയിൽ നവാഗതർ

Antony Varghese Shibu Baby John Movie : പരസ്യ സംവിധായകനായ ഗോവിന്ദ് വിഷ്ണുവാണ് പുതിയ ചിത്രം ഒരുക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 11, 2023, 12:20 PM IST
  • ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയുടെ രണ്ടാമത്തെ പ്രൊഡക്ഷനായിട്ടാണ് ചിത്രമെത്തുന്നത്.
  • പരസ്യ സംവിധായകൻ ഗോവിന്ദ് വിഷ്ണുവമാണ് ചിത്രം ഒരുക്കുന്നത്.
  • ഗോവിന്ദും ദീപുരാജീവനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
Antony Varghese : വാലിബന് ശേഷം ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രത്തിൽ പെപ്പെ നായകൻ; അണിയറയിൽ നവാഗതർ

മലയാളത്തിന്റെ യുവ ആക്ഷൻ താരം ആന്റണി വർഗീസ് പെപ്പെയുമായി പുതിയ ചിത്രത്തിന് കൈകോർത്ത് മലൈക്കോട്ടൈ വാലിബൻ സിനിമയുടെ നിർമാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയുടെ രണ്ടാമത്തെ പ്രൊഡക്ഷനായിട്ടാണ് ചിത്രമെത്തുന്നത്. പരസ്യ സംവിധായകൻ ഗോവിന്ദ് വിഷ്ണുവമാണ് ചിത്രം ഒരുക്കുന്നത്. ഗോവിന്ദും ദീപുരാജീവനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ആന്റണി വർഗീസിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപാനം. ചിത്രം പേര് പുറത്ത് വിട്ടിട്ടില്ല. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ചുറി ഫിലിംസ് എന്നീ ബാനറുകളിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. മലൈക്കോട്ടൈ വാലിബന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചേക്കും. ജനുവരി 25നാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തുക.

ALSO READ : Rahel Makan Kora: 'റാഹേൽ മകൻ കോര' ഉടൻ തിയേറ്ററുകളിലേക്ക്; ട്രെയിലർ എത്തി

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by antony varghese (@antony_varghese_pepe)

ആർഡിഎക്സ്. ചാവേർ എന്നീ സിനിമകളാണ് ആന്റണി വർഗീസിന്റേതായി അടുത്തിടെ തിയറ്ററുകളിൽ എത്തിയ ചിത്രം. ഇതിൽ ഓണം റിലീസായി എത്തിയ ആർഡിഎക്സ് ബ്ലോക്ക്ബസ്റ്ററാകുകയും നൂറ് കോടി ക്ലബിൽ ഇടം നേടുകയും ചെയ്തു. അതേസമയം ടിനു പാപ്പച്ചൻ ഒരുക്കിയ ചാവേറിന് തിയറ്ററുകളിൽ സമിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രത്തിന് പുറമെ ആർഡിഎക്സിന്റെ നിർമാതാക്കളായ സോഫിയ പോളിന്റെ വീക്കൻഡ് ബ്ലോക്ക്ബസ്റ്ററിന്റെ ഏഴാമത്തെ പ്രൊഡക്ഷനിലും നായകനായിയെത്തുന്നത് പെപ്പെയാണ്. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രത്തിന്റെ സംവിധായകൻ. സാം സി എസാണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. ആർഡിഎക്സിന്റെ സംഗീത സംവിധായകനും സാം തന്നെയായിരന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News