കൈയിലെ വള പൊട്ടി രണ്ട് കഷണമായി; വേദനിച്ചിട്ടും അഭിനയം നിർത്തിയില്ല; ആറാട്ടിലെ മോഹൻലാൽ ബ്രില്യൻസിൽ കണ്ണുതള്ളിയവർ

മോഹൻലാലും സിദ്ദിഖും സംസാരിക്കുന്ന സീനിൽ ദേഷ്യത്തിൽ മോഹൻലാൽ ജീപ്പിന്റെ ബോണറ്റിൽ ഇടിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Mar 27, 2022, 04:26 PM IST
  • സിനിമയെ പ്രശംസിച്ചും വിമർശിച്ചും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ കൂടിവരികയാണ്
  • ചിത്രത്തിലെ ഒരു രംഗം കഴിഞ്ഞ 2 ദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ്
  • മോഹൻലാലും സിദ്ദിഖും സംസാരിക്കുന്ന സീനിൽ ദേഷ്യത്തിൽ മോഹൻലാൽ ജീപ്പിന്റെ ബോണറ്റിൽ ഇടിക്കുന്നു
കൈയിലെ വള പൊട്ടി രണ്ട് കഷണമായി; വേദനിച്ചിട്ടും അഭിനയം നിർത്തിയില്ല; ആറാട്ടിലെ മോഹൻലാൽ  ബ്രില്യൻസിൽ കണ്ണുതള്ളിയവർ

മോഹൻലാൽ ചിത്രം ആറാട്ട് തീയേറ്ററിൽ വമ്പൻ പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നത്. എന്നാൽ കുടുംബപ്രേക്ഷകരുടെ പിന്തുണ വേണ്ടത്ര ലഭിച്ചിരുന്നില്ല. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ആയപ്പോൾ കൂടുതൽ ആളുകളിലേക്ക് ആറാട്ട് എത്തുകയാണ്. സിനിമയെ പ്രശംസിച്ചും വിമർശിച്ചും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ കൂടിവരുകയാണ്. ഇപ്പോൾ ചിത്രത്തിലെ ഒരു രംഗം കഴിഞ്ഞ 2 ദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ്. 

മോഹൻലാലും സിദ്ദിഖും സംസാരിക്കുന്ന സീനിൽ ദേഷ്യത്തിൽ മോഹൻലാൽ ജീപ്പിന്റെ ബോണറ്റിൽ ഇടിക്കുന്നു.ഇടിയുടെ ആഘാതത്തിൽ കയ്യിൽ കിടന്ന വള രണ്ടായി പൊട്ടിപോകുന്നു. കൈ നന്നായി വേദനിക്കുന്നത് ഒരു മിന്നായം പോലെ മോഹൻലാലിൻറെ മുഖത്തെ ഭാവവ്യത്യാസത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നു. 

എന്നാൽ ടേക്ക് തടസ്സപ്പെടുത്താതെ വേദന അറിയിക്കാതെ പൊട്ടിപ്പോയ വള കയ്യിലാക്കി ആ സീൻ പൂർത്തിയാക്കി. ഒടിടി റിലീസിന് ശേഷമാണ് ആരാധകർ പോലും ഈ സീനിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്. 

വളരെ സൂക്ഷ്മമായി കണ്ടാൽ മാത്രമേ അങ്ങനെ ഒരു രംഗം മനസിലാക്കാൻ സാധിക്കുകയുള്ളു. ഒരു മാസ്സ് മസാല ചിത്രമായിട്ടാണ് ആറാട്ട് തീയേറ്ററുകളിൽ എത്തിയത്. തീയേറ്ററിൽ ഗംഭീര കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രം മാർച്ച് 20ന് ആമസോൺ പ്രൈമിൽ എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News