Minnal Murali | ’ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’; മിന്നൽ മുരളി’യ്ക്ക് ഹോളിവുഡിൽ നിന്നും ആശംസ

തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലൻ സിൽവെസ്ട്രി മിന്നൽ മുരളിയ്ക്ക് ആശംസകൾ നേർന്നത്.

Written by - Zee Hindustan Malayalam Desk | Last Updated : Dec 7, 2021, 01:13 PM IST
  • ‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകൻ അലൻ സിൽവെസ്ട്രി.
  • അവഞ്ചേഴ്‌സ്, ഫോറസ്റ്റ് ഗംപ് ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ സം​ഗീത സംവിധായകനാണ് അലൻ.
  • ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.
Minnal Murali | ’ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’; മിന്നൽ മുരളി’യ്ക്ക് ഹോളിവുഡിൽ നിന്നും ആശംസ

ടൊവിനോ തോമസ് - ബേസിൽ ജോസഫ് (Tovino Thomas-Basil Joseph) കൂട്ടുകെട്ടിലെത്തുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകൻ അലൻ സിൽവെസ്ട്രി (Alan Silvestri). തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലൻ സിൽവെസ്ട്രി മിന്നൽ മുരളിയ്ക്ക് (Minnal Murali) ആശംസകൾ നേർന്നത്. ചിത്രത്തിൻ്റെ ട്രെയിലർ ഷെയർ ചെയ്ത അദ്ദേഹം ‘ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’ എന്നും കുറിച്ചു. 

എമ്മി പുരസ്കാര ജേതാവും രണ്ട് തവണ ഓസ്കാ‌ർ നോമിനേഷനും ലഭിച്ച അലൻ സിൽവെസ്ട്രി ‘ഫോറസ്റ്റ് ഗംപ്’, ‘പ്രെഡേറ്റർ, ‘കാസ്റ്റ് എവേ’, ‘ദ അവഞ്ചേഴ്‌സ്’, ‘റെഡി പ്ലയർ വൺ’, ‘അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ’, ‘അവഞ്ചേഴ്‌സ്: എൻഡ് ഗെയിം’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സം​ഗീത സംവിധായകനാണ്.  ‘ബാക്ക് ടു ദ ഫ്യൂച്ചർ’ ‌സിനിമാ പരമ്പരയ്ക്കും അലൻ തന്നെയാണം സം​ഗീതം നിർവഹിച്ചത്. 

Also Read: Minnal Murali | "ഉയിരെ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ"; മിന്നൽ മുരളിയിലെ പുതിയ ​ഗാനം പുറത്തിറങ്ങി

‘ഗോദ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ എത്തുന്നത്. ഡിസംബർ 24നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നൽ മുരളി’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ‌എത്തുന്നുണ്ട്. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിൻറെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. 

Also Read: Minnal Murali Trailer 2: പ്രേക്ഷകർക്ക് ബോണസ്, മിന്നൽ മുരളി ട്രെയിലർ 2 പുറത്തുവിട്ട് അണിയറക്കാർ

ചിത്രത്തിന്റെ ടീസറിനും, ​ഗാനങ്ങൾക്കും ഇറങ്ങിയ ട്രെയിലറുകൾക്കുമൊക്കെ തന്നെ പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ടൊവീനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു

അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ (Minnal Murali) കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  സമീർ താഹിറാണ് (Sameer Thahir) ചിത്രത്തിന്റെ ഛായാഗ്രഹകൻ. ഷാൻ റഹ്മാനും സുഷിൻ ശ്യാമുവാണ് സംഗീതം (Music). ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.  വി എഫ് എക്സിന് (VFX) ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ വി എഫ് എക്‌സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

More Stories

Trending News