ജനുവരി 20ന് തിയേറ്ററുകളിലേക്കെത്താൻ തയാറെടുക്കുന്ന ആയിഷയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ലത്തീഫ എന്ന ടൂനീഷ്യൻ-അറബ് താരത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. സാറ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഓഡിഷനിൽ പ്രകടനം കൊണ്ട് തങ്ങളെ അമ്പരപ്പിച്ച പെർഫോമറാണ് ലത്തീഫ എന്നാണ് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.
മഞ്ജു വാര്യരാണ് ടൈറ്റിൽ റോളിലെത്തുന്നത്. മലയാളത്തിന് പുറമെ 6 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആയിഷയുടെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗൾഫ് മേഖലയിൽ വീട്ടുജോലിക്കായി എത്തുന്ന ഒരു സ്ത്രീയുടെ കഥയാണ് ആയിഷ പറയുന്നത് എന്ന് തോന്നിപ്പിക്കുംവിധമാണ് ചിത്രത്തിന്റെ ട്രെയിലർ ഒരിക്കിയിരിക്കുന്നത്.
നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആയിഷ. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തിൽ ഡാൻസ് കൊറിയോഗ്രാഫി നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ആയിഷയ്ക്കുണ്ട്. മഞ്ജു വാര്യർക്ക് പുറമേ ക്ലാസ്മേറ്റ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ രാധിക ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നു.
Also Read: Shalamon Movie: വിഷ്ണു ഉണ്ണികൃഷ്ണന്റെ 'ശലമോൻ' ഉടൻ വരുന്നു; ടീസർ പുറത്തുവിട്ടു
വിജയ് ദേവരകൊണ്ട ചിത്രമായ ലൈഗറിന് ശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രമാണ് "ആയിഷ". ആഷിഫ് കക്കോടിയുടേതാണ് രചന. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.
എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, കലാസംവിധാനം മോഹന്‍ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബിനു ജി നായര്‍, ശബ്ദ സംവിധാനം വൈശാഖ്, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ റഹിം പി എം കെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...