വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന ശലമോൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശലമോൻ. വിഷ്ണു ഉണ്ണികൃഷ്ണന്റെ അമ്മ വേഷം ചെയ്യുന്നത് പൗളി വത്സനാണ്. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, അൽത്താഫ് സലിം, ആദിൽ ഇബ്രാഹിം, വിശാഖ് നായർ, സമ്പത്ത് റാം, ബിറ്റോ ഡേവിസ്, സൗമ്യ മേനോൻ, അഞ്ജലി നായർ, ബോബൻ സാമൂവൽ, സോഹൻ സീനുലാൽ, ബിനോയ് നമ്പാല, സൂരജ് പോപ്സ്, പരീക്കുട്ടി, അൻസൽ പള്ളുരുത്തി തുടങ്ങിയവരും അഭിനയിക്കുന്നു.
ചെല്ലാനത്തെ ഒരു കുടുംബത്തിലെ ശലമോന്റെയും മൂന്ന് ചേട്ടന്മാരുടെയും ഇവരുടെ അമ്മയുടെയും ജീവിതം പറയുന്ന ചിത്രമാണിത്. ചെല്ലാനത്തിന് പുറത്തുള്ള ജീവിതം തേടിപ്പോകുന്ന ശലമോന്റെ യാത്രയും തുടർന്ന് ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളുമാണ് നർമ്മത്തോടെ അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരായണൻ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് ഗോകുൽ ഹർഷൻ ആണ്. വിനീത് ശ്രീനിവാസൻ, സൂരജ് സന്തോഷ് എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം ആനന്ദ് മധുസൂദനൻ ഒരുക്കുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിസാം ഗൗസ് ആണ്. ഛായാഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. ഇഫാർ മീഡിയ - റാഫി മാതിര അവതരിപ്പിക്കുന്ന ചിത്രം പെപ്പർകോൺ സ്റ്റുഡിയോസിന് വേണ്ടി നോബിൾ ജോസ് ആണ് നിർമ്മിക്കുന്നത്. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രത്തിന് ശേഷം പെപ്പർകോൺ സ്റ്റുഡിയോസുമായി ചേർന്ന് വിഷ്ണു ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ശാലമോൻ. കോ പ്രൊഡ്യുസർ സുജിത് ജെ നായർ & ഷാജി. എക്‌സികുട്ടിവ് പ്രൊഡ്യുസർ ബാദുഷ എൻ എം.
പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, എഡിറ്റിംഗ് റിയാസ് കെ ബദർ, ആർട്ട് സജീഷ് താമരശ്ശേരി, മേക്കപ്പ് മനു മോഹൻ, കോസ്റ്റും ആരതി ഗോപാൽ. ചീഫ് അസ്സോസിയേറ്റ് അനീവ് സുകുമാർ. റൺ രവി ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്, സൗണ്ട് ഡിസൈൻ ഡാൻ ജോസ്, കളറിങ് ലിജു പ്രഭാകർ, സ്റ്റിൽസ് അജി മസ്കറ്റ് & പബ്ലിസിറ്റി ഡിസൈൻസ് ആർട്ടോകാർപസ്. കൊടുങ്ങല്ലൂരും എറണാകുളത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ടുള്ളത്. ഡ്രീം ബിഗ് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...