Cup Movie: 'സാനിയാ മിർസ ഷട്ടിലല്ല ബാഡ്മിൻ്റെ നാ... എന്തായലെന്താ ... രണ്ടിലും ബാറ്റുണ്ടല്ലോ'? 'കപ്പ്' ട്രെയിലർ പുറത്തുവിട്ടു

Cup Movie Trailer: സ്പോർട്സ് പശ്ചാത്തലത്തിലൂടെ സ്നേഹത്തിൻ്റേയും ബന്ധങ്ങളുടേയും കഥ പറയുന്ന ചിത്രമാണ് കപ്പ്.

Written by - Zee Malayalam News Desk | Last Updated : Sep 18, 2024, 04:44 PM IST
  • മാത്യു തോമസാണ് കണ്ണൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്
  • ബേസിൽ ജോസഫും നമിതാ പ്രമോദും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
Cup Movie: 'സാനിയാ മിർസ ഷട്ടിലല്ല ബാഡ്മിൻ്റെ നാ... എന്തായലെന്താ ... രണ്ടിലും ബാറ്റുണ്ടല്ലോ'? 'കപ്പ്' ട്രെയിലർ പുറത്തുവിട്ടു

നവാഗതനായ സഞ്ജു.വി.സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിൻ്റെ  ട്രെയിലർ റിലീസ് ചെയ്തു. അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലീനാ മേരി ആൻ്റണി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഇടുക്കി ജില്ലയില കുടിയേറ്റ മേഖലയായ വെള്ളത്തൂവലിലെ ഒരു സാധാരണക്കാരൻ്റെ മകനാണ് കണ്ണൻ എന്നു വിളിക്കുന്ന നിധിൻ ബാബു. അവൻ്റെ വലിയ സ്വപ്നമാണ് ബാഡ്മിൻ്റണിൽ വലിയ കളിക്കാരനാകുകയെന്നത്.

അവന്റെ സ്വപ്നങ്ങൾക്കൊപ്പം നാടും വീടും അവനോടൊപ്പം ചേരുകയാണ്. അവൻ്റെ സ്വപ്നം പൂവണിയുമോ? സ്പോർട്സ് പശ്ചാത്തലത്തിലൂടെ സ്നേഹത്തിൻ്റേയും ബന്ധങ്ങളുടേയും കഥ പറയുകയാണ് ഈ ചിത്രം. എല്ലാ വിഭാഗം പ്രേഷകർക്കും ഏറെ ആസ്വാദകരമാകും വിധത്തിലാണ് ചിത്രത്തിൻ്റെ അവതരണം. പ്രത്യേകിച്ചും യുവാക്കളെ ഏറെ ആകർഷിക്കുന്ന ചിത്രമാകും ഇത്.

യുവനായകൻ മാത്യു തോമസാണ് കണ്ണൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫും നമിതാ പ്രമോദും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം റിയാ ഷിബു ആണ് ചിത്രത്തിലെ നായിക. ഗുരു സോമസുന്ദരം, ജൂഡ് ആന്തണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ- അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം. ഗാനങ്ങൾ- മനു മഞ്ജിത്ത്. സംഗീതം- ഷാൻ റഹ്മാൻ. ഛായാഗ്രഹണം- നിഖിൽ പ്രവീൺ. എഡിറ്റിംഗ്- റെക്സൺ ജോസഫ്. കലാസംവിധാനം- ജോസഫ് തെല്ലിക്കൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പൗലോസ് കുറുമുറ്റം. പ്രൊഡക്ഷൻ കൺടോളർ- നന്ദു പൊതുവാൾ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയേഴിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ- വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News