Best Music 2022: കണ്ടത് 600 മില്യൺ പേർ,2022-ലെ ട്രെൻഡിംഗ് പാട്ടുകൾ ഇവയൊക്കെയാണ്

ഏറ്റവും അധികം കാഴ്ചക്കാരുള്ളത് പുഷ്പയിലെ ശ്രീവല്ലിക്കും, സാമിക്കുമാണ്, 600 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 03:48 PM IST
  • നാലാമതായി ട്രെൻഡിംഗിൽ എത്തിയത് ലേ ലേ ആയി കൊക്കോ കോള എന്ന പാട്ടാണ്
  • അഞ്ചാമതും പുഷ്പ തന്നെയാണ് ട്രെൻഡിംഗിൽ
  • 2022-ലെ യൂ ടൂബിൻറെ കണക്കാണിത്
Best Music 2022:  കണ്ടത് 600 മില്യൺ പേർ,2022-ലെ ട്രെൻഡിംഗ് പാട്ടുകൾ ഇവയൊക്കെയാണ്

2022 അവസാനിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണുള്ളത്. വളരെ വേഗത്തിൽ പൂർത്തിയായ വർഷങ്ങളിൽ ഒന്ന് കൂടിയാണിതെങ്കിലും ഇക്കാലയളവിലുണ്ടായ പാട്ടുകൾ പലതും ട്രെൻഡിംഗാണ്. ഒന്നാമതായി പുഷ്പയിലെ ശ്രീവല്ലി എന്ന പാട്ടാണ്. 600 മില്യൺ വ്യൂസാണ് പാട്ടിന് ലഭിച്ചത്. അല്ലു അർജുൻ രശ്മി മന്ദാന എന്നിവർ ഒരുമിച്ചഭിനയിച്ച ചിത്രം വമ്പൻ  ഹിറ്റായിരുന്നു. ഇതിൻറെ ഹിന്ദി വേർഷനാണ് ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയത്  ജാവേദ് അലിയാണ് പാട്ട് പാടിയിരിക്കുന്നത്.

 

രണ്ടാമതായി ഏറ്റവും അധികം കാഴ്ചക്കാരുള്ളത് വിജയ് നായകനായ ബീസ്റ്റിലെ അറബിക് കുത്താണ്. ഹലമിത്തി ഹബീബോ എന്ന പാട്ട് കണ്ടത് 493 മില്യൺ ആളുകളാണ്. അനിരുദ്ധ് രവിചന്ദർ ജോനിത ഗാന്ധി എന്നിവർ ചേർന്നാണ് പാട്ട് തമിഴിൽ പാടിയിരിക്കുന്നത്.

 

മൂന്നാമതായി വീണ്ടും പുഷ്പയിലെ തന്നെ പാട്ടായ സാമിയാണ് 595 മില്യണാണ് സാമിയുടെ കാഴ്ചക്കാരുടെ എണ്ണം.  സുനിധി ചൌഹാൻ ആണ് പാട്ട് ഹിന്ദിയിൽ പാടിയിരിക്കുന്നത്.നാലാമതായി ഏറ്റവും അധികം കാഴ്ചക്കാർ കച്ചാ ബദാം എന്ന പാട്ടിനാണ്. 383 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. ഭൂപൻ ബദ്യകർ എന്നയാളാണ് പാട്ട് പാടി വൈറലാക്കിയത്.

 

നാലാമതായി ട്രെൻഡിംഗിൽ എത്തിയത് ലേ ലേ ആയി കൊക്കോ കോള എന്ന പാട്ടാണ്. കേസരി ലാൽ യാദവ് ശിൽപ്പി രാജ് എന്നിവർ ചേർന്ന് പാടിയ പാട്ട് ഹിന്ദിയിലാണ്.അഞ്ചാമതും പുഷ്പ തന്നെയാണ് ട്രെൻഡിംഗിൽ എത്തിയത്. ചിത്രത്തിലെ ഐറ്റം നമ്പരിൻറെ ഹിന്ദി പതിപ്പാണ് ഏറ്റവും അധികം പേർ കണ്ടത്. സാമന്തയാണ് ഇതിൽ അഭിനയിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News