Bigg Boss Malayalam Season 5: വിജയസാധ്യത കൂടുതൽ റിനോഷിന്, കുറവ് അഖിൽ മാരാർക്കും മനീഷയ്ക്കും; ബിഗ് ബോസ് മത്സരാർത്ഥികളുടെ വിജയശതമാനം പ്രവചിച്ച് ഏഞ്ചലീന

ഏഞ്ചലീനയുടെ വിജയശതമാനം പ്രവചിക്കൽ ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമൻറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 05:00 PM IST
  • റിനോഷിനാണ് ഏഞ്ചലീന വിജയ സാധ്യത കൂടുതൽ പ്രവചിച്ചിരിക്കുന്നത്.
  • റിനോഷ് നല്ലൊരു ​ഗെയിമർ എന്നതിലുപരി നല്ലൊരു മനുഷ്യൻ ആണെന്നാണ് ഏഞ്ചലീന പറഞ്ഞത്.
  • ശോഭ വിശ്വനാഥ്, നാദിറ, ഒമർ ലുലു തുടങ്ങിയവർക്ക് 90-95 ശതമാനമാണ് നൽകിയിരിക്കുന്നത്.
Bigg Boss Malayalam Season 5: വിജയസാധ്യത കൂടുതൽ റിനോഷിന്, കുറവ് അഖിൽ മാരാർക്കും മനീഷയ്ക്കും; ബിഗ് ബോസ് മത്സരാർത്ഥികളുടെ വിജയശതമാനം പ്രവചിച്ച് ഏഞ്ചലീന

ബി​ഗ് ബോസ് മലയാളം സീസൺ 5ൽ കഴിഞ്ഞ ആഴ്ച നടന്ന ആദ്യ എവിക്ഷനിൽ പുറത്തായത് ഏഞ്ചലീനയായിരുന്നു. വിഷു സ്പെഷ്യൽ എപ്പിസോഡിന്റെ തൊട്ടടുത്ത ദിവസം നടന്ന എപ്പിസോഡിലാണ് ഏഞ്ചലീന ബി​ഗ് ബോസ് ഹൈസിൽ നിന്നും പുറത്തായത്. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ആദ്യ രണ്ടാഴ്ച എവിക്ഷനുണ്ടായിരുന്നില്ല. ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഏഞ്ചലീന നിരവധി ഓൺലൈൻ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയിരുന്നു. ജാങ്കോ സ്പേസ് എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്നത്. 

ബി​ഗ് ബോസിൽ നിലവിലുള്ള മത്സരാർത്ഥികളിൽ ഓരോരുത്തരുടെയും വിജയശതമാനം എത്രയായിരിക്കും എന്ന് അവതാരിക ചോദിച്ചപ്പോൾ ഉള്ള ഏഞ്ചലീനയുടെ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സംവിധായകൻ ഒമർ ലുലുവിന്റെ ഉൾപ്പെടെ വിജയശതമാനത്തെ കുറിച്ചായിരുന്നു ചോദ്യം. 100ൽ എത്ര ശതമാനം ഓരോ മത്സരാർത്ഥിക്കും ഏഞ്ചലീന കൊടുത്തുവെന്ന് നോക്കാം.

റെനീഷ - 40
റിനോഷ്- 98 
അഖിൽ മാരാർ - 20
മനീഷ - 10
സാ​ഗർ - 70
ജുനൈസ് - 40
ലെച്ചു - 50
സെറീന - 40
ഷിജു - 40
വിഷ്ണു - 60
അനിയൻ മിഥുൻ - 60
അഞ്ചൂസ് - 50
ശ്രുതി ലക്ഷ്മി - 50
ദേവു - 40
ശോഭ വിശ്വനാഥ് - 95
​ഗോപിക - 30-40
നാദിറ - 90 
ഒമർ ലുലു - 90 

Also Read: Bigg Boss Malayalam Season 5: "നിങ്ങൾ വെറും നടിയല്ല...മഹാനടി"​ കള്ളക്കരച്ചിൽ മാല ഗോപികയ്ക്ക് നൽകി ജുനൈസ് പറഞ്ഞത്

 

റിനോഷിനാണ് ഏഞ്ചലീന വിജയ സാധ്യത കൂടുതൽ പ്രവചിച്ചിരിക്കുന്നത്. റിനോഷ് നല്ലൊരു ​ഗെയിമർ എന്നതിലുപരി നല്ലൊരു മനുഷ്യൻ ആണെന്നാണ് ഏഞ്ചലീന പറഞ്ഞത്. ശോഭ വിശ്വനാഥ്, നാദിറ, ഒമർ ലുലു തുടങ്ങിയവർക്ക് 90-95 ശതമാനമാണ് നൽകിയിരിക്കുന്നത്. ഏറ്റവും കുറവ് വിജയശതമാനം മനീഷയ്ക്കും അഖിൽ മാരാർക്കും ആണെന്നാണ് ഏഞ്ചലീനയുടെ പ്രവചനം. 

അതേസമയം ഇന്നത്തെ എപ്പിസോഡിൽ എവിക്ഷൻ നടക്കുമെന്നാണ് പ്രോമോ സൂചിപ്പിക്കുന്നത്. വിഷ്ണു, ലെച്ചു, ​ഗോപിക എന്നിവരാണ് എവിക്ഷനിലുള്ളത്. ഇവരിൽ ആരൊക്കെ പുറത്തുപോകും, ആരൊക്കെ നിൽക്കും എന്നത് കണ്ടറിയാം. ​ഗോപിക പുറത്തായി എന്ന തരത്തിൽ സോഷ്യൽ മീഡിയ പേജുകളിൽ അഭ്യൂഹങ്ങൾ വരുന്നുണ്ട്. എന്നാൽ ചിലപ്പോൾ ആരെയും പുറത്താക്കിയില്ലെന്നും വരാം. അതറിയാൻ പ്രേക്ഷകർ ഇനിയും കാത്തിരിക്കണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News