Bigg Boss Malayalam 6: ജാൻമണി തൊട്ടാൽ എന്ത് കുഴപ്പം? രതീഷിനെ വലിച്ച് കീറിയൊട്ടിച്ച് നാദിയ മെഹ്റിൻ

Bigg Boss Malayalam Season 6 Updates: ബാക്കിയുള്ള ആരും തന്നെ കെട്ടിപ്പിടിച്ചാല്‍ അതിൽ തനിക്ക് പ്രശ്‌നമില്ലെന്നും ജാന്‍മണി അങ്ങനെ ചെയ്തത് മാത്രമാണ് ഇഷ്ടകേടിന് കാരണമാകുന്നതെന്നുമുള്ള രതീഷിൻറെ നിലപാടാണ്

Written by - Zee Malayalam News Desk | Last Updated : Mar 14, 2024, 11:46 AM IST
  • വഴക്ക് അവസാനിപ്പിച്ച് ജാൻ മണി കെട്ടിപ്പിടിച്ചത് രതീഷിനെ പ്രകോപിതനാക്കി
  • രതീഷിൻറെ നിലപാടാണ് വലിയ വിവാദങ്ങൾക്ക് വഴി വെച്ചത്
  • ഇതിനെതിരെ ട്രാൻസ് ജെൻഡർ സമൂഹം ഒന്നാകെയാണ് പ്രതികരിക്കുന്നത്
  • വലിയ വിവാദത്തിലേക്കാണ് രതിഷിൻറെ നിലപാടുകൾ എത്തിയിരിക്കുന്നത്
Bigg Boss Malayalam 6: ജാൻമണി തൊട്ടാൽ എന്ത് കുഴപ്പം? രതീഷിനെ വലിച്ച് കീറിയൊട്ടിച്ച് നാദിയ മെഹ്റിൻ

Bigg Boss Malayalam Season 6: വലിയ കോലാഹലങ്ങളാണ് ബിഗ് ബോസിൽ നടക്കുന്നത്. ഷോ ആരംഭിച്ച് ഒരാഴ്ച പോലും പിന്നിട്ടില്ലെങ്കിലും പൊട്ടിത്തെറികളും ബഹളവും ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. ഇത്തവണ ബിഗ് ബോസ് വീട്ടിലെ വഴക്കുകൾ തുടക്കമിട്ടിരിക്കുന്നത് മത്സരാർഥി രതീഷാണ്. ട്രാൻസ് ജെൻഡർ മത്സരാർഥിയായ ജാൻമണിയുമായാണ് രതീഷ് വഴക്ക് ആരംഭിച്ചത്. എന്നാൽ വഴക്ക് അവസാനിപ്പിച്ച് ജാൻ മണി കെട്ടിപ്പിടിച്ചത് രതീഷിനെ പ്രകോപിതനാക്കി.

ബാക്കിയുള്ള ആരും തന്നെ കെട്ടിപ്പിടിച്ചാല്‍ അതിൽ തനിക്ക് പ്രശ്‌നമില്ലെന്നും ജാന്‍മണി അങ്ങനെ ചെയ്തത് മാത്രമാണ് ഇഷ്ടകേടിന് കാരണമാകുന്നതെന്നുമുള്ള രതീഷിൻറെ നിലപാടാണ് വലിയ വിവാദങ്ങൾക്ക് വഴി വെച്ചത്. ഇതിനെതിരെ ട്രാൻസ് ജെൻഡർ സമൂഹം ഒന്നാകെയാണ് പ്രതികരിക്കുന്നത്. ഇതിനെതിരെ ട്രാൻസ് ജെൻഡറും സീസൺ-5-ലെ മത്സരാർഥിയുമായ നാദിയ പങ്ക് വെച്ച പോസ്റ്റാണ് ശ്രദ്ധേയമായത്.

പോസ്റ്റിങ്ങനെ

എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊടുന്നത് എനിക്ക് ഇഷ്ടം അല്ല. ( മര്യാദ )
ജന്മണി തൊട്ടാൽ എനിക്ക് കുഴപ്പമുണ്ട് 
ജനങ്ങൾ തെറ്റിദ്ധരിക്കും.
എനിക്ക് ഫാമിലി ഉണ്ട്.
പക്ഷെ നിങ്ങൾ പെങ്ങൾമ്മാർ തൊട്ടാൽ എനിക്ക് കുഴപ്പമില്ല. 
(സ്വഭാവവൈകല്യം)
അതെന്താഡൈ നീ ഇങ്ങനെ.
ജന്മണിയെ പെങ്ങളായി കണ്ടൂടെ.
ഒഹ്ഹ്ഹ്ഹ്........
ട്രാൻസ്‌ജെണ്ടർ തൊടുന്നതിനെല്ലാം മറ്റൊരു അർത്ഥമുണ്ടല്ലോ.
ഏത്,...... അത്. ........
എന്റെ പൊന്നു രതീശണ്ണാ. ...
നിങ്ങള്  ഈ കോണകപ്പുറത്തു നിന്നും ഷഡിപ്പുറത്തേക്ക് ഇതുവരെ എത്തീലെ.....

സംഭവം എന്തായാലും വലിയ വിവാദത്തിലേക്കാണ് രതിഷിൻറെ നിലപാടുകൾ എത്തിയിരിക്കുകയാണ്.  വിഷയത്തിൽ പ്രതികരിച്ച് ദിയ സനയും എത്തിയിട്ടുണ്ട്. പേഴ്‌സണല്‍ സ്‌പേസ് എന്ന് അയാള്‍ പറഞ്ഞ് ജാന്‍മണിയെ മോശക്കാരി ആക്കാന്‍ നോക്കിയപ്പോള്‍ സുരേഷിനെ രതീഷ് ഉമ്മ വച്ചത് സുരേഷിന് ഇഷ്ടപ്പെട്ടില്ല അയാള്‍ പ്രതികരിച്ചു. അടിപൊളി ഇപ്പൊള്‍ എല്‍കെജി പിള്ളേരെ പോലെ വീട്ടില്‍ പോകാന്‍ പെട്ടീം പിടിച്ചു നില്‍കുവാ. കണ്ടന്റ് ആണെന്ന് അറിയാം എന്നാലും അങ്ങോട്ട് ഒക്കുന്നില്ല- ദിയ സന പറയുന്നു. ഇതിനിടയിൽ താൻ ഷോയിൽ നിന്നും ഇറങ്ങുന്നുവെന്ന് പറഞ്ഞ് രതീഷ് ബാഗുമായി വെളിയിൽ ഇറങ്ങിയിരുന്നു. രതീഷിനെ എത്രയും വേഗം എവിക്ട് ചെയ്യണം എന്നാണ് ഒരു വിഭാഗം ബിബി പ്രേക്ഷകർ പറയുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News