Bigg Boss Malayalam Season 4 : ബിഗ് ബോസ് സീസൺ 4 ൽ സന്തോഷ് പണ്ഡിറ്റും?

Bigg Boss Malayalam Season 4 Contestants : സന്തോഷ് പണ്ഡിറ്റിനൊപ്പം പാല സജി, വാവ സുരേഷ്, അനു തുടങ്ങിയവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 3, 2022, 02:59 PM IST
  • ബിഗ് ബോസ് സീസൺ 4 മാർച്ചിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • പ്രഖ്യാപനം വന്നത് മുതൽ മത്സരാർഥികൾ ആരൊക്കെയാകുമെന്ന് ചർച്ചകൾ സജീവമാകുകയാണ്.
  • സന്തോഷ് പണ്ഡിറ്റിനൊപ്പം പാല സജി, വാവ സുരേഷ്, അനു തുടങ്ങിയവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.
Bigg Boss Malayalam Season 4 : ബിഗ് ബോസ് സീസൺ 4 ൽ സന്തോഷ് പണ്ഡിറ്റും?

Kochi : ബിഗ് ബോസ് മലയാളം സീസൺ 4 ൽ സന്തോഷ് പണ്ഡിറ്റും പങ്കെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ബിഗ് ബോസ് സീസൺ 4 മാർച്ചിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രഖ്യാപനം വന്നത് മുതൽ മത്സരാർഥികൾ ആരൊക്കെയാകുമെന്ന് ചർച്ചകൾ സജീവമാകുകയാണ്. സന്തോഷ് പണ്ഡിറ്റിനൊപ്പം പാല സജി, വാവ സുരേഷ്, അനു തുടങ്ങിയവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക വിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല.

ഇതിനിടയിൽ ഷോയുടെ ഹോസ്റ്റ് ആരാകുമെന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്. മോഹൻലാൽ തന്നെയാകും ഷോയുടെ ഹോസ്റ്റെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മോഹൻലാലിന് പകരം ഇത്തവണ സുരേഷ് ഗോപി എത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഷോയുടെ ലോഗോ ഫെബ്രുവരി 27 ന് പുറത്ത് വിട്ടിരുന്നു. ഷോ മാർച്ചിൽ തന്നെ ആരംഭിക്കുമെന്ന് ഏഷ്യാനെറ്റ് അറിയിച്ചിരുന്നു.

ALSO READ: Bigg Boss Malayalam Season 4 : ബിഗ് ബോസ് സീസൺ 4 ൽ മോഹൻലാലിനെ ഒഴിവാക്കി സുരേഷ് ഗോപി എത്തുന്നു?

മോഹൻലാൽ ഷോയിൽ നിന്ന് പിന്മാറിയെന്ന അഭ്യൂഹങ്ങൾ വന്നത് മുതൽ ആരാധകർ ഏറെ നിരാശ പ്രകടിപ്പിച്ചിരുന്നു.  എന്നാൽ സുരേഷ് ഗോപി എത്തുന്നതാണ് നല്ലതെന്ന അഭിപ്രായവുമായി എത്തിയവരും കുറവല്ല. സുരേഷ് ഗോപി അതിഗംഭീരമായി തന്നെ ഷോ മുന്നോട്ട് കൊണ്ട് പോകുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മോഹൻലാൽ ഷൂട്ടിംഗ് തിരക്കുകളിൽ ആയതിനാൽ ഇത്തവണ ബിഗ് ബോസിൽ എത്തില്ലെന്നായിരുന്നു അഭ്യൂഹങ്ങൾ.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെയും മറ്റ് ചിത്രങ്ങളുടെയും ഷൂട്ടിങും അണിയറ പ്രവർത്തനങ്ങളൂം പുരോഗമിക്കുന്ന സാഹചര്യത്തിൽ മോഹൻലാൽ പരിപാടിയിൽ നിന്ന് മാറി നിൽക്കാൻ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഏഷ്യാനെറ്റോ, മോഹൻലാലോ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇനിയും നടത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ പേരിനൊപ്പം തന്നെ മുകേഷിന്റെ പേരും ഉയർന്ന് കേട്ടിരുന്നു.

 ഇതിന് മുമ്പ് ബിഗ് ബോസ് തമിഴിൽ നിന്ന് കമല ഹാസനും പിന്മാറിയിരുന്നു. കമലഹാസന് പകരം ഇത്തവണ ബിഗ് ബോസ് തമിഴിൽ എത്തുന്നത് ചിമ്പുവാണ്. ഹിന്ദിയിൽ ഷോ അവതരിപ്പിക്കുന്നത് സൽമാൻ ഖാനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News